കൊച്ചി: മെഗാഹിറ്റിയാ പ്രേമത്തിന് ശേഷമുള്ള വലിയ ഇടവേളയ്ക്ക് ശേഷം, അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതായിരുന്നു അനൗൺസ്മെന്റ് മുതൽ തന്നെ ഗോൾഡിന്റെ ഏറ്റവും വലിയ ആകർഷണം. എന്നാൽ, ഇതിനു പിന്നാലെ സിനിമയിലെ ഓരോരോ രഹസ്യങ്ങൾ പുറത്ത് വന്നതോടെ സിനിമ കൂടുതൽ ആകർഷകമായി മാറി. ഏറ്റവും ഒടുവിൽ സൂപ്പർ താരം നയൻ താരയുടെ പ്രതിഫലം പുറത്ത് വന്നതോടെയാണ് സിനിമ വീണ്ടും ചർച്ചയായി മാറുന്നത്. പത്തു കോടി രൂപയാണ് നയൻ താരയ്ക്ക് പ്രതിഫലമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന പ്രതിഫലം.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്തു വരുന്നത്. തിരുവേണ ദിവസമായ സെപ്റ്റംബർ എട്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. നയൻസിന്റെ വിവാഹത്തിന് ശേഷം മലയാളത്തിൽ ആദ്യമായി റിലീസ് ചെയ്യുന്നത് എന്ന പ്രത്യേകതയും ഗോൾഡിനുണ്ട്. തമിഴിൽ ഏഴു കോടിവരെ പ്രതിഫലം നയൻതാര ഉയർത്തിയിരുന്നു. മലയാളത്തിൽ എത്തുന്നതിന് കഥയും, സംവിധായകനുമാണ് നയൻതാരയ്ക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നത്. ഇതേ തുടർന്ന് നയൻതാര പത്തു കോടിരൂപ പ്രതിഫലം ആവശ്യപ്പെടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിർമ്മാതാക്കളായ ലിറ്റിൻസ്റ്റീഫനും, സുപ്രിയ പൃഥ്രിരാജും ചേർന്ന് നയൻതാരയ്ക്ക് പത്തു കോടിരൂപ പ്രതിഫലമായി നൽകാൻ തയ്യാറാകുകയായിരുന്നു എന്നാണ് സൂചന. നയൻതാര ആവശ്യപ്പെടുന്നതിനു മുൻപ് തന്നെ പത്തു കോടി രൂപ പ്രതിഫലമായി നൽകുമെന്നു വാഗ്ദാനം ചെയ്യുകയായിരുന്നു എന്ന വാർത്തയും പുറത്ത് വരുന്നുണ്ട്. എന്നാൽ, പ്രതിഫല തുക എത്രയാണ് എന്ന കാര്യം ഇനിയും നയൻതാരയും, നിർമ്മാതാക്കളും പുറത്തുവിടുകയോ, സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.
ഇതിനിടെ , ഇത്രയും കഴിവുള്ള നടിമാർ മലയാളത്തിൽ ഉണ്ടായിട്ടും എന്തുകൊണ്ട് നയൻതാരയെ തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് അൽഫോൺസ് പുത്രൻ നൽകിയ മറുപടി വൈറലായി മാറിയിരുന്നു. നയൻതാര ജപ്പാൻകാരിയല്ലല്ലോ. എന്റെ അറിവിൽ അവർ മലയാളിയാണ്. കഴിവും ഉണ്ടെന്നാണ് ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോൾ മനസിലായതെന്നായിരുന്നു ഈ ചോദ്യത്തിനുള്ള അൽഫോൺസിന്റെ മറുപടി.’മലയാളത്തിൽ ഇത്രേം നടികൾ ഉള്ളപ്പോൾ, എന്തിന് നയൻതാര’ എന്നായിരുന്നു പോസ്റ്റിന് വന്ന ഒരു കമന്റ്. ആ കമന്റിന് അൽഫോൻസ് ശൈലിയിൽ തന്നെ അദ്ദേഹം മറുപടിയും നൽകി ‘നയൻതാര പിന്നെ ജപ്പാൻകാരി ആണല്ലോ എന്റെ അറിവിൽ പുള്ളിക്കാരി മലയാളിയാണ്. ടാലന്റും ഉണ്ടെന്നാണ് സിനിമ ഷൂട്ട് ചെയ്തപ്പോൾ എനിക്ക് മനസിലായത്’ എന്നാണ് അൽഫോൻസ് കമന്റിന് മറുപടിയായി നൽകിയത്.
നയൻതാരയും പൃഥ്വിരാജുമാണ് ഗോൾഡിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മല്ലിക സുകുമാരൻ, ബാബുരാജ്, ഷമ്മി തിലകൻ, അബു സലീം, അജ്മൽ അമീർ, റോഷൻ മാത്യൂ, ഇടവേള ബാബു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ഗോൾഡിലെത്തുന്നുണ്ട്. പൃഥ്വിരാജ് -നയൻതാര-അൽഫോൺസ് കോംബോയിൽ ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഗോൾഡ്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് നിർമാണം.