ആറു വയസ് കുറവായ കാമുകനെ പരിചയപ്പെടുത്തി ബിഗ്‌ബോസ് താരം രാഖി സാവന്ത്; കാമുകനെ പരിചയപ്പെടുത്തിയത് വീഡിയോ കോളിലൂടെ

ന്യൂഡൽഹി: ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് രാഖി സാവന്ത്. ഇപ്പോഴിതാ തന്റെ പുതിയ കാമുകനെ പരിചയപ്പെടുത്തിയിരുക്കുകയാണ് ഡാൻസറും അവതാരികയും കൂടിയായ രാഖി.
‘എന്റെ പ്രണയം, എന്റെ ജീവിതം’ എന്ന കുറിപ്പോടെ കാമുകനുമൊത്തുള്ള വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. മൈസൂർ സ്വദേശിയായ ആദിൽ ഖാൻ ദുറാനിയാണ് രാഖിയുടെ പുതിയ കാമുകൻ. ഒരു പുരസ്‌കാര ദാന ചടങ്ങിനിടെയാണ് ആദിലിനെ താരം പരിചയപ്പെടുത്തിയത്.

Advertisements

കാമുകനെ രാഖി വീഡിയോ കോൾ ചെയ്യുകയും ഫോണിലൂടെ അദ്ദേഹത്തെ ചുംബിക്കുകയും ചെയ്തു. മുൻപും പലതവണ താരത്തിന്റെ പ്രണയം ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. ഈയടുത്താണ് രാഖി വിവാഹമോചിതയായത്.
റിതേഷ് സിംഗുമായുള്ള ബന്ധമാണ് താരം വേർപെടുത്തിയത്. 43 വയസുകാരിയായ രാഖിയേക്കാൾ ആറു വയസ് കുറവാണ് പുതിയ കാമുകനായ ആദിലിന്. റിതേഷുമായി പിരിഞ്ഞതിന് പിന്നാലെ തന്നെ വിഷാദരോഗം ബാധിച്ചുവെന്ന് താരം പറഞ്ഞു. ആദിലിനെ ദൈവം കൊണ്ടുതന്നതാണെന്നും തനിക്ക് ബി.എം.ഡബ്ല്യു കാർ സമ്മാനമായി നൽകിയിട്ടുണ്ടെന്നും നടി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിചയപ്പെട്ട് ഒരു മാസത്തിനുള്ളിൽ ആദിൽ എന്നെ പ്രൊപ്പോസ് ചെയ്തു. എനിക്ക് ആദിലിനേക്കാൾ ആറു വയസ് കൂടുതലുണ്ട്. എനിക്ക് പ്രണയത്തിൽ ആശയക്കുഴപ്പമുണ്ടായിരുന്നെങ്കിലും ആദിലിന് പ്രശ്നമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ കുടുംബം എന്നെ അംഗീകരിക്കുമോ എന്ന് പേടിയുണ്ട്.
എന്റെ വസ്ത്രധാരണ രീതിയൊന്നും അവർക്ക് ഇഷ്ടമല്ല. ആദിലിന്റെ കുടുംബത്തിന്റെ ഇഷ്ടത്തിനനുസരിച്ച് മാറാൻ തയ്യാറാണ്. പക്ഷേ എന്നെ ആരും നിർബന്ധിച്ചിട്ടില്ല. ഇവർ എന്നെ അംഗീകരിക്കും എന്ന് തന്നെയാണ് പ്രതീക്ഷ’ – രാഖി പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.