രാമപുരത്ത് നിയന്ത്രണം വിട്ട കാർ 11 കെ.വി വൈദ്യുതി പോസ്റ്റിലിടിച്ചു; നാല് വയസ്സുകാരൻ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്ക്

പാലാ: രാമപുരത്ത് നിയന്ത്രണം വിട്ട കാർ 11 കെ.വി വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. ഇന്ന് വൈകിട്ട് നാല് മണിയോടെ ആയിരുന്നു അപകടം. അപകടത്തിൽ പരുക്കേറ്റ 4 വയസുകാരൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇരിങ്ങാലക്കുട സ്വദേശികളായ സതീശ് കൃഷ്ണൻ (43) സൗമ്യ (37) അർജുൻ (12) ആരവ് (4) എന്നിവർക്കാണ് പരുക്കേറ്റത്.

Advertisements

Hot Topics

Related Articles