രാമപുരം: രാമപുരം സെന്റ്. അഗസ്റ്റിന്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍ ആലുമ്നി അസോസിയേഷൻ വാർഷിക പൊതുയോഗവും പി.എ. ഉലഹന്നാന് പേരുക്കുന്നേല്‍ മെമ്മോറിയല്‍ അവാര്‍ഡ് സമർപ്പണവും നാളെ നടക്കും. കവിയും ഗാനരചയിതാവും സംഗീതാജ്ഞനും പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ നാരായണന് കാരനാട്ടാണ് പി.എ. ഉലഹന്നാന് അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടത്. യോഗത്തില്‍ വച്ച് എസ്.എസ്.എല്‍.സി., പ്ലസ്ടൂ പരീക്ഷകളില്‍ എല്ലാവിഷയങ്ങള്‍ക്കും എപ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിക്കും. ആലുംനി അസോസിയേഷന് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം അദ്ധ്യക്ഷത വഹിക്കും. മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, കെ.കെ. ജോസ് കരിപ്പാക്കുടിയില്‍, മാര്ട്ടിന് പി.എ., ജോജി ജോണ്‍ എന്നിവര്‍ പ്രസംഗിക്കും.