കുവൈത്ത് സിറ്റി: രാമായണവും മഹാഭാരതവും അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ച കുവൈത്ത് സ്വദേശികളെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് കുവൈത്തിലെത്തിയപ്പോഴാണ് മോദി, അബ്ദുള്ള അല്‍ ബാരൂണ്‍, അബ്ദുല്‍ ലത്തീഫ് അല്‍ നെസെഫ് എന്നീ സ്വദേശി യുവാക്കളെ നേരില്‍ കണ്ടത്.
രാമായണത്തിന്‍റെയും മഹാഭാരതത്തിന്‍റെയും വിവര്‍ത്തനം ചെയ്ത കോപ്പികളില്‍ മോദി ഒപ്പിട്ടു നല്‍കി. രാമായണത്തിന്‍റെയും മഹാഭാരതത്തിന്‍റെയും വിവര്‍ത്തനം ചെയ്ത കോപ്പികള്‍ കണ്ടതില്‍ സന്തോഷമുണ്ടെന്നും ഈ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യാനും പ്രസിദ്ധീകരിക്കാനുമുള്ള പരിശ്രമത്തിന് അബ്ദുള്ള അല്‍ ബാരൂണിനെയും അബ്ദുല്‍ ലത്തീഫ് അല്‍ നെസെഫിനെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ ഉദ്യമങ്ങള്‍ ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ആഗോള ജനപ്രീതിയെ എടുത്തുകാട്ടുന്നതായും മോദി എക്സ് പ്ലാറ്റ്‍ഫോമില്‍ കുറിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഔദ്യോഗിക സന്ദര്‍ശനത്തിന് ശനിയാഴ്ച കുവൈത്തിലെത്തിയ മോദി ഇന്ത്യൻ സമൂഹത്തോട് സംസാരിച്ചു. ലോകത്തിന്‍റെ വളർച്ചയുടെ എഞ്ചിനായി ഇന്ത്യ മാറുമെന്ന് നരേന്ദ്രമോദി പറഞ്ഞു. കുവൈത്തിലെ മംഗഫിലുണ്ടായ തീപിടിത്ത അപകടം പരാമർശിച്ച മോദി കുവൈത്തിനെ നന്ദി അറിയിച്ചു. കുവൈത്തിനുള്‍പ്പടെ ലോകത്തിനാവശ്യമായ കഴിവുള്ള പ്രതിഭകളെ നല്‍കാൻ ഇന്ത്യ സജ്ജമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് പ്രധാനമന്ത്രിക്ക് നിർണായക കൂടിക്കാഴ്ചകള്‍ ഉണ്ട്. കുവൈത്ത് അമീറുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.