മുംബൈ: ഒടിടി റിലീസായ ബവാലിന് ശേഷം സംവിധായകൻ നിതീഷ് തിവാരി സംവിധാനം ചെയ്യാന്‍ ഇരിക്കുന്ന ചിത്രമാണ് രാമായണം. നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്‍ബീർ കപൂറും സായ് പല്ലവിയുമാണ് രാമൻ്റെയും സീതയുടെയും വേഷം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ സായ് പല്ലവിയെ ചിത്രത്തിലെ സീതയുടെ വേഷത്തില്‍ നിന്നും ഒഴിവാക്കിയെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. സായിയെ ചിത്രത്തിന്റെ അണിയറക്കാര്‍ മാറ്റിയതാണോ അതോ നടി പിന്മാറിയതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് വിവരം പുറത്തുവിട്ട ബോളിവുഡ് സൈറ്റുകള്‍ പറയുന്നത്.
സായി പല്ലവിക്ക് പകരം ജാന്‍വി കപൂറായിരിക്കും ഈ വേഷം ചെയ്യുക എന്നാണ് വിവരം. നിതീഷ് തിവാരിയുടെ ബവാലില്‍ നായിക ജാന്‍വി ആയിരുന്നു. നേരത്തെ സായി പല്ലവിക്ക് മുന്‍പ് ചിത്രത്തില്‍ സീത വേഷത്തില്‍ ആലിയ ഭട്ടിനെയാണ് നിശ്ചയിച്ചിരുന്നതെന്നും എന്നാല്‍ ആലിയ പിന്മാറിയെന്നും വിവരങ്ങള്‍ ഉണ്ടായിരുന്നു. അതേസമയം പ്രധാന താരങ്ങളെ നിശ്ചയിച്ചതിന് പുറമേ ബാക്കിയുള്ള അഭിനേതാക്കള്‍ ആരെല്ലാം എന്നതില്‍ അന്തിമ തീരുമാനത്തിലേക്ക് അണിയറക്കാര്‍ എത്തിയെന്നാണ് വിവരം. ഈ ചിത്രത്തില്‍ ‘ഹനുമാനെ’ അവതരിപ്പിക്കാന്‍ എത്തുന്ന ബോളിവുഡിലെ ഒരു സൂപ്പര്‍താരമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റിപ്പോർട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ ‘രാമായണം’ സിനിമയില്‍ സണ്ണി ഡിയോള്‍ ഹനുമാനായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ ‘ഗദർ 2’ എന്ന ചിത്രത്തിലൂടെ ബ്ലോക്ക്ബസ്റ്റർ നേടിയ താരം ഹനുമാൻ്റെ വേഷം ചെയ്യുന്നതില്‍ പ്രഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയെന്നാണ് വിവരം. അതേസമയം വിഭീഷണൻ്റെ വേഷം ചെയ്യാൻ നിർമ്മാതാക്കള്‍ വിജയ് സേതുപതിയുമായും ചർച്ചകള്‍ നടത്തുന്നുണ്ടെന്നും വിവരമുണ്ട്. പിങ്ക് വില്ല റിപ്പോര്‍ട്ട് പ്രകാരം ചിത്രവുമായി അടുത്ത വൃത്തങ്ങള്‍ ഇത് സ്ഥിരീകരിക്കുന്നുണ്ട്. 2024 മെയ് മാസത്തില്‍ മൂന്ന് ഭാഗമായി ഒരുക്കുന്ന രാമായണത്തിന്റെ ആദ്യഭാഗം ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.