പൊതുവേദിയിൽ സിനിമാ താരം ആസിഫ് അലിയെ അപമാനിച്ച് രമേഷ് നാരായണൻ; ആസിഫ് അലിയുടെ കയ്യിൽ നിന്നും പുരസ്‌കാരം വാങ്ങാതെ സംവിധായകൻ ജയരാജിനെ വിളിച്ചു വരുത്തി പുരസ്‌കാരം ഏറ്റുവാങ്ങി; രമേശ് നാരായണനെ കടന്നാക്രമിച്ച് സോഷ്യൽ മീഡിയ

കൊച്ചി: പൊതുവേദിയിൽ സിനിമാ താരം ആസിഫ് അലിയെ അപമാനിച്ച് സംഗീത സംവിധായകൻ രമേശ് നാരായണൻ. എംടിയുടെ മനോരഥങ്ങൾ ആന്തോളജി സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെയാണ് സംഭവങ്ങൾ ഉണ്ടായത്. പരിപാടിയ്ക്കിടെ ഗായകൻ രമേശ് നാരായണന് മൊമന്റോ നൽകാൻ ചുമതലപ്പെടുത്തിയിരുന്നത് ആസിഫ് അലിയെ ആയിരുന്നു. ആസിഫ് അലി മൊമന്റോയുമായി അടുത്ത് എത്തി. ആസിഫ് അലിയുടെ മുഖത്ത് പോലും നോക്കാതെ മൊമന്റോ കൈപ്പറ്റിയ രമേശ് നാരായണൻ, ഉടൻ തന്നെ സംവിധായകൻ ജയരാജിനെ വിളിച്ചു വരുത്തി വീണ്ടും മൊമന്റോ വാങ്ങുകയും ജയരാജിനെ പുണരുകയും ചെയ്തു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായി മാറി. ഇതോടെ സോഷ്യൽ മീഡിയ ഒന്നടങ്കം രമേശ് നാരായണനെ ട്രോളി രംഗത്ത് എത്തിയിട്ടുണ്ട്. ഇയാൾ ആരാണ്, ഇയാൾ ഏതാണ് തുടങ്ങിയ ട്രോളോടു കൂടിയാണ് സോഷ്യൽ മീഡിയ രമേശ് നാരായണനെ കടന്നാക്രമിക്കുന്നത്. വിവിധ സെലിബ്രിട്ടികളും വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ കടുത്ത ഭാഷയിലാണ് ഇദ്ദേഹത്തെ വിമർശിച്ച് രംഗത്ത് എത്തിയത്. ഇതോടെ സോഷ്യൽ മീഡിയയിൽ അടക്കം രമേശ് നാരായണൻ ഒറ്റപ്പെട്ട സ്ഥിതിയിലായി. സംഭവത്തിൽ ഇതുവരെയും സിനിമാ പ്രവർത്തകരോ, അണിയറ പ്രവർത്തകരോ താരങ്ങളോ പ്രതികരണവുമായി എത്തിയിട്ടില്ല.

Advertisements

Hot Topics

Related Articles