ബംഗളൂരു : കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ അന്വേഷണം കേന്ദ്ര ആഭ്യന്തരമന്ത്രാലയം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) കൈമാറി. നിലവില്‍ ബെംഗളൂരു പോലീസും സെൻട്രല്‍ ക്രൈംബ്രാഞ്ചുമാണ് കേസില്‍ അന്വേഷണം നടത്തിവരുന്നത്. തിങ്കളാഴ്ച തന്നെ അന്വേഷണം എൻ.ഐ.എ. ഏറ്റെടുത്തേക്കുമെന്നാണ് വിവരം. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് വൈറ്റ്ഫീല്‍ഡിലെ കഫെയില്‍ സ്ഫോടനമുണ്ടായത്. ഹോട്ടലിലെ ജീവനക്കാരായ മൂന്നുപേർക്കും ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീയുള്‍പ്പെടെ മറ്റ് ഏഴുപേർക്കുമാണ് പരിക്കേറ്റത്. സംഭവസ്ഥലത്തുനിന്ന് സ്ഫോടക വസ്തുവായ ഐ.ഇ.ഡി.യുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.
Advertisements