രാമേശ്വരം കഫേ സ്ഫോടനം; പ്രതിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് എൻഐഎ, ഒരാള്‍ അറസ്റ്റില്‍

ന്യൂഡൽഹി : കർണാടകയിലെ കുന്ദലഹള്ളിയില്‍ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ദേശീയ അന്വേഷണ ഏജൻസി. മാർച്ച്‌ മൂന്നിനായിരുന്നു കേസിലെ അന്വേഷണം കേന്ദ്ര ആഭ്യന്തരമന്ത്രാലയം എൻ.ഐ.എയ്ക്ക് കൈമാറിയത്. കേസുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ സഹായവും നേരത്തെ എൻഐഎ തേടിയിരുന്നു. കേസിലെ പ്രതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നവർക്ക് പത്ത് ലക്ഷം രൂപയാണ് അധികൃതർ പാരിതോഷികം പ്രഖ്യാപിച്ചത്. എൻ.ഐ.എയോടൊപ്പം ബംഗളൂരു പോലീസിന്റെ സെൻട്രല്‍ ക്രൈെം ബ്രാഞ്ചും അന്വേണത്തില്‍ സഹകരിക്കുന്നുണ്ട്. കർണാടകയിലെ ബല്ലാരിയില്‍നിന്ന് നിരോധിത സംഘടനയായ പിഎഫ്‌ഐയുമായി ബന്ധമുള്ള ഒരു വ്യാപാരിയെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Advertisements

മാർച്ച്‌ ഒന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.56-നായിരുന്നു കഫേയില്‍ സ്ഫോടനമുണ്ടായത്. അക്രമത്തിന് പിന്നിലെ പ്രതിയെന്ന് സംശയിക്കുന്ന മാസ്കും തൊപ്പിയും ധരിച്ച ഒരാളുടെ ദൃശ്യം നേരത്തെ അധികൃതർ പുറത്തുവിട്ടിരുന്നു. ഇയാള്‍ കടയിലേക്ക് വന്ന് 86 മിനിറ്റിനുള്ളിലാണ് സംഭവം നടക്കുന്നത്. 11.30-ന് കടയിലെത്തിയ ഇയാള്‍ 11.38-ഓടെയാണ് റവ ഇഡ്ലി ഓർഡർ ചെയ്തത്. 11.44-ഓടെ ഇയാള്‍ വാഷ് ഏരിയയില്‍ എത്ത്. തുടർന്ന് കൈയിലുണ്ടായിരുന്ന ബാഗ് ഇവിടെ ഉപേക്ഷിച്ചു.
11.45-ഓടെയാണ് ഇയാള്‍ കഫേ വിട്ടുപോകുന്നത്. ഫുട്പാത്തിലൂടെ നടക്കുന്നതിന് പകരം ഇയാള്‍ റോഡിലൂടെയാണ് തിരിച്ചുപോയത്. ഇത് സി.സി.ടി.വി. ക്യാമറയില്‍ പെടാതിരിക്കാനാണെന്നാണ് കരുതുന്നത്. പിന്നാലെ 12.56-ഓടെ സ്ഫോടനമുണ്ടാകുകയായിരുന്നു. ഇതേദിവസം, രാത്രി ഒമ്ബത് മണിയോടെ ഇയാള്‍ ബസ് സ്റ്റേഷനില്‍ നടക്കുന്നതിൻറെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.