പണം വാരി രൺബീറിന്റെ  ‘തൂ ഝൂടി മേയ്‍ൻ മക്കാർ’…ആദ്യ ദിന കളക്ഷൻ 15 കോടിക്കു മുകളിൽ, ചിത്രം ഹിറ്റിലേക്ക് 

റൊമാന്റിക് കോമഡി ചിത്രമായ് തിയേറ്ററുകളിൽ എത്തിയ രണ്‍ബിര്‍ കപൂര്‍ നായകനായ  ‘തൂ ഝൂടി മേയ്‍ൻ മക്കാറിന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത് . 15.73 കോടി രൂപയാണ് ആദ്യ ദിനം ചിത്രം സ്വന്തമാക്കിയത്.

Advertisements

ശ്രദ്ധ കപൂര്‍ ആണ് ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത്. പ്രദർശനത്തിന് എത്തിയിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളൂ എങ്കിലും ചിത്രം മികച്ച കളക്ഷൻ ആണ് നേടുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലവ് രഞ്ജൻ ആണ് ‘തൂ ഝൂടി മേം മക്കാര്‍’
ഒരുക്കിയിരിക്കുന്നത്. ഡിംപിള്‍ കപാഡിയോ, ബോണി കപൂര്‍, അനുഭവ് സിംഗ് ബാസ്സി എന്നിവരും ‘തൂ ഝൂടി മേയ്‍ൻ മക്കാര്‍’ എന്ന ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു.

സന്താന കൃഷ്‍ണനും രവിചന്ദ്രനുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ലവ് രഞ്‍ജൻ, രാഹുല്‍ മോദി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

ടി സിരീസ് അവതരിപ്പിക്കുന്ന ചിത്രം ലവ് രഞ്ജനും അങ്കൂര്‍ ഗാര്‍ഗും ചേര്‍ന്നാണ്  നിര്‍മ്മിച്ചിരിക്കുന്നത്. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. യാഷ് രാജ് ഫിലിംസാണ് രണ്‍ബിര്‍ ചിത്രം വിതരണം ചെയ്‍തിരിക്കുന്നത്.

Hot Topics

Related Articles