റാഞ്ചി ടെസ്റ്റിൽ സിറാജിനൊപ്പം പന്തെറിയാൻ മുകേഷ് കുമാറില്ല ; പകരം ഈ ബംഗാൾ പേസർ 

റാഞ്ചി : ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ പേസർ മുകേഷ് കുമാറിന്റെ മടങ്ങി വരവ് ഉണ്ടാകില്ല. പകരം ബംഗാള്‍ പേസർ ആകാശ് ദീപ് ഇന്ത്യൻ നിരയിലെത്തിയേക്കും എന്നാണ് റിപ്പോർട്ടുകള്‍.മുകേഷ് കുമാറിനൊപ്പം ബംഗാള്‍ ടീമില്‍ കളിച്ച താരമാണ് ആകാശ് ദീപ്. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ടെസ്റ്റ് മത്സരങ്ങളിലെ തകർപ്പൻ പ്രകടനമാണ് ആകാശ് ദീപിന് തുണയായത്. രണ്ട് മത്സരങ്ങളില്‍ നിന്നായി താരം 10 വിക്കറ്റുകള്‍ വീഴ്ത്തി.

Advertisements

പരമ്പരയില്‍ കൂടുതല്‍ വിക്കറ്റെടുത്തത് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

17 വിക്കറ്റുകളാണ് താരം പരമ്പരയില്‍ ഇതുവരെ വീഴ്ത്തിയത്. എങ്കിലും തുടർച്ചയായ മത്സരങ്ങളുടെ ആധിക്യം കാരണം ബുംറയ്ക്ക് ബിസിസിഐ വിശ്രമം അനുവദിക്കുകയായിരുന്നു. മധ്യനിര ബാറ്റർ കെ എല്‍ രാഹുലും പരമ്പരയില്‍ ഇനി കളിക്കില്ല.

രാഹുലിന് പകരക്കാരനായി രജത് പാട്ടിദാർ ടീമില്‍ തുടർന്നേക്കും. കഴി‍ഞ്ഞ രണ്ട് മത്സരങ്ങളിലും പാട്ടിദാർ മോശം പ്രകടനമാണ് പുറത്തെടുത്തത്. അടുത്ത മത്സരത്തില്‍ തിരിച്ചുവരവിന് സാധിച്ചില്ലെങ്കില്‍ താരത്തിന് തിരിച്ചടിയായേക്കും. എങ്കില്‍ അവസാന മത്സരത്തില്‍ ദേവ്ദത്ത് പടിക്കലിന് അവസരം ഒരുങ്ങും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.