ആര്‍പ്പൂക്കര റാണി റൈസില്‍ തീപിടുത്തം; രണ്ട് സ്ത്രീ തൊഴിലാളികളടക്കം അഞ്ച് പേര്‍ക്ക് പരിക്ക്; പരിക്കേറ്റവരില്‍ ആര്‍പ്പൂക്കര സ്വദേശികളും

ആര്‍പ്പൂക്കരയില്‍ നിന്നും
ജാഗ്രതാന്യൂസ് ലൈവ്
പ്രത്യേക ലേഖകന്‍

Advertisements

കോട്ടയം: ആര്‍പ്പൂക്കരയിലെ റാണി റൈസ് ഫാക്ടറിയില്‍ വന്‍ തീപിടുത്തം. ഫാക്ടറിക്കുള്ളില്‍ പൂട്ടിയിട്ടിരുന്ന ഉമിക്കാണ് തീപിടിച്ചത്. തീ അണക്കാന്‍ ശ്രമിക്കുന്നതിനിടെ ആര്‍പ്പൂക്കര സ്വദേശികളായ രണ്ട് സ്ത്രീകളടക്കം മൂന്ന് പേര്‍ക്കും രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും പൊള്ളലേറ്റു. പരിക്കേറ്റ അഞ്ച് പേരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശനിയാഴ്ച രാവിലെ പത്തരയോടെ ആര്‍പ്പൂക്കര മണിയാപറമ്പിലെ റാണി റൈസിലെ ഗോഡൗണിലായിരുന്നു തീപിടുത്തം. ഗോഡൗണില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് ഇത് നിയന്ത്രണവിധേയമാക്കുന്നതിനായാണ് ജീവനക്കാര്‍ സ്ഥലത്ത് എത്തിയത്. ആ സമയം ഇവരുടെ ശരീരത്തിലേക്കും തീ പടരുകയായിരുന്നു. ശബ്ദം കേട്ടെത്തിയ മറ്റ് ജിവനക്കാര്‍ ചേര്‍ന്ന് പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Hot Topics

Related Articles