റാങ്കിൻ്റെ തിളക്കവുമായി ശ്രീ നാരായണ ട്രസ്റ്റ്സ് ആർട്സ് ആൻഡ് സയൻസ് കോളേജ്

 
പാമ്പനാർ:ശ്രീനാരായണ ട്രസ്റ്റ്സ് ആർട്സ് ആൻഡ് സയൻസ് കോളേജിന് റാങ്കിൻ്റെ തിളക്കം. ബി.എ ഇംഗ്ലീഷ് ബി കോം എന്നീ കോഴ്സുകളിലായി 3 റാങ്കുകളാണ് ഈ തവണ കോളേജിന് സ്വന്തമായത്. ബി.എ ഇംഗ്ലീഷിൽ അഞ്ചാം റാങ്കുമായി സോണിയാ പോസ്സി, ഒൻപതാം റാങ്കുമായി ദേവിക എം ബി എന്നിവരും ബികോമിൽ ഏഴാം റാങ്കുമായി കീർത്തി മോൾ ഷാജിയുമാണ് കോളേജിന് ഈ മികച്ച വിജയം നേടി കൊടുത്തവർ . പാമ്പനാർ കല്ലാർകവല വെമ്പ്ലാശ്ശേരി വീട്ടിൽ പോസ്സി ജോസഫിൻ്റേയും റോസ്ലി ജോസഫിൻ്റേയും മകളാണ് സോണിയ. സഹോദരൻ ജോസഫ് പോസ്സി ഇതേ കോളേജിൽ തന്നെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയാണ്. പശുപ്പാറ കാപ്പിപ താൽ മണ്ണാത്തിക്കുഴിയിൽ  വീട്ടിൽ  ബിജുവിൻ്റേയും ബിന്ദുവിൻ്റെയും മകളാണ് ദേവിക. സഹോദരൻ വിഷ്ണു പ്ലസ് വൺ വിദ്യാർത്ഥിയാണ്. കുഴിത്തൊളു നെടുവരയിൽ വീട്ടിൽ ഷാജിയുടേയും സിന്ദുവിൻ്റേയും മകളാണ് കീർത്തി മോൾ. സഹോദരൻ പ്ലസ് ടു വിദ്യാർത്ഥിയാണ്. 

Advertisements

Hot Topics

Related Articles