റാന്നി: താലൂക്ക് ആശുപത്രിയില്‍ രക്തബാങ്ക് ആരംഭിക്കാന്‍ വേണ്ട നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് എഐവൈഎ ഫ് റാന്നി മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആശുപത്രിയിലെത്തുന്ന രക്തം ആവശ്യമായ രോഗികള്‍ക്ക് ഇതു ലഭ്യമാകണമെങ്കില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ദൂര കൂടുതല്‍ മൂലം അടിയന്തരഘട്ട ആവശ്യങ്ങള്‍ക്ക് രോഗികളുടെ ബന്ധുക്കളെ ഇത് വലയ്ക്കുകയാണ്.
ഓപ്പറേഷന് രണ്ടു ദിനം മുമ്പേ പത്തനംതിട്ടയിലെത്തി രക്തം നല്‍കുകയും ആവശ്യമെങ്കില്‍ ഇത് റാന്നിയില്‍ വീണ്ടും എത്തിക്കുന്നതും അടക്കം വലിയ ബാധ്യതയാണ് രോഗികള്‍ക്ക് വരുത്തി വെക്കുന്നത്.നിരവധി ഓപ്പറേഷനുകള്‍ നടക്കുന്ന ആശുപത്രിയില്‍ നിലവില്‍ രക്തം സൂക്ഷിക്കാനുള്ള സ്ഥലവും ജീവനക്കാരും ഉണ്ട്. രക്തം റാന്നിയില്‍ തന്നെ ദാതാക്കളില്‍ നിന്നും സ്വീകരിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് വേണ്ടത്. പുതിയ കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ അതിനാവശ്യമായ സ്ഥലം ലഭ്യമാകുമെന്നാണ് അധികൃതര്‍ അറിയിച്ചു. ഈ കാലതാമസം രോഗികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
താലൂക്കാശുപത്രിയില്‍ രക്തബാങ്ക് അടിയന്തരമായി ആരംഭിക്കണമെന്ന ആവശ്യവുമായി ആരോ ഗ്യവകുപ്പ് മന്ത്രിക്കും സ്ഥലം എം.എല്‍.എക്കും നിവേദനം നല്കുവാനും സമ്മേളനത്തില്‍ തീരുമാനിച്ചു. എം.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം അസി.സെക്രട്ടറി കെ സതീഷ്,എ.ഐ.വൈ.എഫ് സംസ്ഥാന കമ്മറ്റിയംഗം അനീഷ് ചുങ്കപ്പാറ,സി.പി.ഐ ജില്ലാ കൗണ്‍സിലംഗങ്ങളായ ലിസി ദിവാന്,ടി.ജെ ബാബുരാജ്,റാന്നി ലോക്കല്‍ സെക്രട്ടറി തെക്കേപുറം വാസുദേവന്‍,എ.ഐ എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി എം.വി പ്രസന്നകുമാര്‍, കിസാന്‍സഭ മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍ എന്നിവര്‍ പ്രസംഗിച്ചു.