രണ്‍വീർ അള്ളാബാദിയയുടെ യൂട്യൂബ് ചാനലുകള്‍ ഹാക്ക് ചെയ്തു; വീഡിയോകൾ ഡിലീറ്റാക്കിയ ശേഷം പേരുകള്‍ പുനർനാമകരണം ചെയ്തു

ദില്ലി : പ്രമുഖ പോഡ്കാസ്റ്ററും രണ്‍വീർ അള്ളാബാദിയയുടെ ബിയർ ബൈസെപ്‌സ് ഉള്‍പ്പെടെയുള്ള യൂട്യൂബ് ചാനലുകള്‍ ബുധനാഴ്ച രാത്രി ഹാക്ക് ചെയ്തു. രണ്ട് ചാനലിലെയും മുഴുവന്‍ വീഡിയോകളും ഡിലീറ്റ് ചെയ്തു. രണ്ട് ചാനലുകളുടെയും പേരുകള്‍ ടെസ്‌ല എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു.

Advertisements

അടുത്തിടെ സുപ്രീം കോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവം. രണ്‍വീറിന്‍റെ പ്രമുഖരുമായുള്ള പോഡ്കാസ്റ്റുകള്‍ ഉള്‍പ്പെടുന്ന ബിയർ ബൈസെപ്‌സ് ചാനലിന്‍റെ പേര് “@Elon.trump.tesla_live2024” എന്നാണ് ഇട്ടിരിക്കുന്നത്. അതേസമയം അദ്ദേഹത്തിന്‍റെ സ്വകാര്യ ചാനല്‍ “@Tesla.event.trump_2024” എന്നാക്കി മാറ്റി. രണ്ട് ചാനലുകളില്‍ നിന്നുമുള്ള എല്ലാ അഭിമുഖങ്ങളും പോഡ്‌കാസ്റ്റുകളും ഹാക്കർമാർ ഡിലീറ്റ് ചെയ്തുവെന്നാണ് വിരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അവയ്ക്ക് പകരം എലോണ്‍ മസ്‌കിന്‍റെയും ഡൊണാള്‍ഡ് ട്രംപിന്‍റെയും ഈവന്‍റുകളില്‍ നിന്നുള്ള പഴയ സ്ട്രീമുകളാണ് നല്‍കുന്നത്. 22-ാം വയസ്സില്‍ തൻ്റെ ആദ്യ യൂട്യൂബ് ചാനലായ ബിയർ ബൈസെപ്‌സിലൂടെ പോഡ്കാസ്റ്റ് തുടങ്ങിയ വ്യക്തിയാണ് രണ്‍വീർ അള്ളാബാദിയ. ഏകദേശം 12 ദശലക്ഷം സബ്‌സ്‌ക്രൈബർമാരെ ഇയാളുടെ ചാനലുകള്‍ക്ക് ഉണ്ട്. കേന്ദ്രമന്ത്രിമാര്‍, ബോളിവുഡ് താരങ്ങള്‍, സിനിമ താരങ്ങള്‍ അടക്കം ഈ യുവ പോഡ്കാസ്റ്ററുടെ പരിപാടിയില്‍ വന്നിട്ടുണ്ട്. പ്രധാനമന്ത്രി മോദിയുടെ കയ്യില്‍ നിന്നും നാഷണല്‍ ഇന്‍ഫ്യൂവെന്‍സര്‍ അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഡിസ്ട്രപ്‌റ്റർ ഓഫ് ദി ഇയർ എന്ന പുരസ്കാരമാണ് രണ്‍വീറിന് ലഭിച്ചത്.

Hot Topics

Related Articles