പള്ളിക്കത്തോട് : അരവിന്ദ സ്കൂൾ ജീവനക്കാരിക്ക് നേരെ പീഡന ശ്രമം. കേസിൽ പള്ളിക്കത്തോട് സ്വദേശിയായ ബിജെപി പ്രവർത്തകൻ ഒളിവിൽ. പള്ളിക്കത്തോട് യുവമോർച്ച മുൻ മണ്ഡലം ഭാരവാഹി പ്രിൻസ് വർഗീസിനെതിരെയാണ് അരവിന്ദ സ്കൂളിലെ ജീവനക്കാരി പരാതി നൽകിയത്. സ്കൂൾ പരിസരത്തും വീടിന് സമീപത്തും വച്ച് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.
പരാതി വെളിയിൽ വന്നതോടെ ബിജെപി പ്രവർത്തകൻ ഒളിവിൽ പോയി. പാമ്പാടി പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനുകളിലാണ് യുവതി പരാതി നൽകിയത്. മോട്ടിവേഷൻ സ്പീക്കറായി ജോലി നോക്കുന്ന ഇയാൾക്കെതിരെ ഇതിനും മുൻപും ഇത്തരം പരാതികൾ ഉണ്ടായിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വത്തിൽ പള്ളിക്കത്തോടിൽ പ്രതിഷേധിച്ചു. നിലവിൽ ഇയാളെ കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. വിഷയത്തിൽ ഇതുവരെ പ്രതികരിക്കുവാൻ ബിജെപി നേതൃത്വം തയ്യാറായിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതിയെ ബിജെപി സംരക്ഷിക്കുന്നതായാണ് നാട്ടുകാർക്കിടയിലുള്ള പരാതി. പ്രിൻസിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ സ്ഥാപിച്ചിരുന്ന പോസ്റ്ററുകൾ ബിജെപി പ്രവർത്തകർ നശിപ്പിച്ചതും കൂടുതൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.