എറണാകുളം: സിനിമയില്‍ അവസരം നല്‍കാമെന്ന വാഗ്ദാനം നല്കി സഹ സംവിധായികയെ പീഡിപ്പിച്ചതായി പരാതി. യുവതിയുടെ പരാതിയില്‍ സംവിധായകൻ സുരേഷ് തിരുവല്ല, സുഹൃത്ത് വിജിത്ത് വിജയകുമാർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. മാവേലിക്കര സ്വദേശിയായ സംവിധായികയുടെ പരാതിയിലാണ് പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തത്.
സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞും വിവാഹ വാഗ്ദാനം നല്‍കിയുമാണ് പീഡിപ്പിച്ചതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. വിജിത്ത് സിനിമാ മേഖലയിലെ സെക്സ് റാക്കിന്റെ പ്രധാന കണ്ണികളില്‍ ഒരാളാണെന്നും ആരോപണമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിനിമയില്‍ അവസരം നല്കണമെങ്കില് അഡ്ജസ്റ്റ്മെന്റിന് തയ്യാറാകണമെന്ന് സുരേഷ് തിരുവല്ല ആവശ്യപ്പെട്ടെന്നും വിജിത്ത് പീഡിപ്പിച്ചെന്നും സംവിധായിക പരാതിപ്പെട്ടു. യുവതി ഇതിന് മുമ്പും ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.