ചേവായൂരില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍

കോഴിക്കോട്: ചേവായൂരില്‍ ഹോംനഴ്‌സിങ് സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. മലപ്പുറം എടവണ്ണപ്പാറ സ്വദേശി മുഹമ്മദ് അഷ്റഫ് ആണ് പിടിയിലായത്.

Advertisements

ഹോംനഴ്‌സിങ് സ്ഥാപനത്തിലേക്ക് ഹോംനഴ്‌സിനെ ആവശ്യമുണ്ടെന്ന പരസ്യം ചെയ്ത് ഇന്റർവ്യൂവിനെത്തിയ യുവതിയെ സ്വകാര്യ ഹോട്ടലില്‍ വെച്ച്‌ ബലാത്സംഗം ചെയ്യുകയായിരുന്നു. സ്ഥാപനത്തിന്റെ മറവില്‍ പ്രതി പെണ്‍വാണിഭം നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles