മുംബയ് : പതിനാറുകാരനെ അശ്ലീല വീഡിയോ കാണിച്ച് മൂന്നു വർഷത്തോളം പീഡിപ്പിച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് 32 വയസുള്ള യുവതിക്കെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. നാസിക്കിലുള്ള ബന്ധുവിന്റെ അയൽവാസിയാണ് യുവതിയെന്ന് കുട്ടിയുടെ അമ്മ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. യുവതി മൂന്നുകുട്ടികളുടെ അമ്മ കൂടിയാണ്.
യുവതി പതിവായി മുംബയിലെത്തി 16കാരനായ തന്റെ മകനുമായി ബന്ധം പുലർത്താറുണ്ടായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. യുവതി 16കാരനെ മദ്യം കഴിപ്പിക്കാൻ ശ്രമിച്ചിരുന്നതായും ആരോപണമുണ്ട്. അശ്ലീല വീഡിയോ കാണിച്ച് യുവതി മകനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു. കുട്ടി പതിവായി സ്തൂൾ വിട്ട് നാസിക്കിലേക്ക് പോയി യുവതിയെ കാണാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
. 2019 മുതൽ 2022 ഡിസംബർ വരെ ഇത്തരത്തിൽ യുവതി 16കാരനെ ലൈംഗിക ചൂഷണം നടത്തി. അതിനിടെ കുട്ടിയുടെ പ്രവൃത്തികളിൽ സംശയം തോന്നിയ അമ്മ വിവരങ്ങൾ അറിഞ്ഞതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. അതേസമയം സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും യുവതിയെ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷം തുടർനടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.