പാലക്കാട് : 9 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 68 കാരന് 18 വർഷം കഠിനതടവ് വിധിച്ച് കോടതി. പാലക്കാട് മനിശ്ശേരി സ്വദേശി കൃഷ്ണൻ കുട്ടിയെയാണ് പട്ടാമ്പി പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 18 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും കോടതി പ്രതിക്ക് വിധിച്ചു. 2023 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പിഴത്തുക 9 വയസ്സുകാരിക്ക് നല്കാനും കോടതി ഉത്തരവിട്ടു.
Advertisements