ഉത്തര്‍പ്രദേശില്‍ 6 വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 43 കാരന് അറസ്റ്റില്‍. ആഗ്ര ജില്ലയിലെ എത്മാദ്പൂര്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള ഒരു ഗ്രാമത്തിലാണ് ക്രൂര സംഭവം നടന്നത്. രാജ്വീര് സിംഗ് ആണ് പോലീസിന്റെ പിടിയിലായത്. വയലില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച ശേഷം വാട്ടര്‍ ടാങ്കില്‍ മുക്കിക്കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഡിസംബര്‍ 30 ന് 6 വയസുകാരിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കുട്ടിയുടെ മൃതദേഹം വയലില്‍ നിന്ന് കണ്ടെത്തി. മുഖം വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.