ചങ്ങനാശേരിയിൽ അനന്തരവളെ പീഡിപ്പിച്ച നരാധമന് ശിക്ഷ; പോക്സോ കേസിൽ പ്രതിയ്ക്ക് 23 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

ചങ്ങനാശേരി: അനന്തരവളെ പീഡിപ്പിച്ച പ്രതിക്ക് 23 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. കോട്ടമുറി മുളമൂട്ടിൽ വീട്ടിൽ പ്രഭാകരന്റെ മകൻ പ്രവീണിനെയാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്.

Advertisements

ഐ പി സി 376 (1), 376(2)(എഫ്), 376(2)(ഐ), 376(2)(എൻ), 324 വകുപ്പുകൾ പ്രകാരമാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് ജി പി ജയകൃഷ്ണൻ വിധി പ്രസ്താവിച്ചത്. പിഴതുക കേസിലെ ഇരക്ക് നൽകണമെന്ന് വിധിയിൽ പ്രത്യേകം പ്രസ്താവിച്ചു. പിഴതുക അടയ്ക്കാത്ത പക്ഷം 2 വർഷം അധിക തടവുകൂടി പ്രതി അനുഭവിക്കേണ്ടതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിധി വകുപ്പുകൾ പ്രകാരം കണ്ടെത്തിയ ശിക്ഷ കാലാവധി ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധിയിൽ പ്രസ്താവിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ പി എസ് മനോജ് ഹാജരായി.

Hot Topics

Related Articles