എറണാകുളം : ബലാത്സംഗ- പോക്സോ കേസുകളില്‍ മോൻസണ് മാവുങ്കലിന് ജാമ്യമില്ല.
കേസില്‍ ഉടൻ വിചാരണ തുടങ്ങുന്ന സാഹചര്യത്തിൽ ജാമ്യം നൽകരുതെന്നായിരുന്നു സർക്കാർ നിലപാട്.കേസിന്റെ കുറ്റപത്രം അടുത്തിടെ സമർപ്പിച്ചിരുന്നു.
Advertisements
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് മോൻസൺ മാവുങ്കലിനെതിരെ കേസ് എടുത്തത്.
2019 ലായിരുന്നു കേസിനാസ്പദമായ സംഭവം.തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കലൂരിലെ വീട്ടില്‍ വച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയിലായ മോന്സണ് മാവുങ്കൽ നിലവിൽ ജുഡിഷ്യൽ കസ്റ്റഡിയിലാണ്.