ചങ്ങനാശേരി: മനുഷ്യാവകാശങ്ങളും പൗരസ്വാതന്ത്ര്യവും സമ്പൂർണ്ണമായി നിഷേധിക്കപ്പെട്ട അടിയന്താവസ്ഥ പ്രഖ്യാപിച്ച ദിനമായ ജൂൺ 25 മനുഷ്യാവകാശ സംരക്ഷണദിനമായി രാഷ്ട്രീയ ജനതാദൾ ആചരിച്ചു. ആർ.ജെ.ഡിയുടെ നേതൃത്വത്തിൽ ചങ്ങനാശേരിയിൽ നടന്ന മനു ഷ്യാവകാശ സംരക്ഷണ സദസ്സ് ജില്ലാ പ്രസിഡൻ്റ് സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. ജനാധിപത്യവും പൗരാവകാശവും ഇല്ലാതാക്കിയ ഭരണകൂട ഭീകരതയായ അടിയന്തരാവസ്ഥക്കെതിരെ കഴിഞ്ഞ 49 വർഷമായി ചെറുത്തുനിൽപ്പ് നടത്തി വന്നത് ഇന്ത്യയിലെ സോഷ്യലിസ്റ്റുകളായിരുന്നുവെന്ന് സണ്ണി തോമസ് പറഞ്ഞു. ബെന്നി സി ചീരഞ്ചിറ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോൺ മാത്യു മൂലയിൽ, റ്റി.ഡി. വർഗ്ഗീസ്, കെ.എസ്. മാത്യൂസ്, സുരേഷ് പുഞ്ചക്കോട്ടിൽ, ജോസഫ് കടപ്പള്ളി, ഇ.ഡി. ജോർജ്, വിജയൻ കുളങ്ങര എന്നിവർ പ്രസംഗിച്ചു.