റേഷൻ മസ്റ്ററിംഗ് ; കോട്ടയം താലൂക്കിൽ വിരൽ പതിയാത്തവർക്കായി ഐറിന് സ്കാനർ മസ്റ്ററിംഗ് സംവിധാനം

കോട്ടയം : കോട്ടയം താലൂക്കിലെ എഎവൈ , പി എച്ച് എച്ച്(മുൻഗണനാ) കാർഡുകളിൽ ഉൾപ്പെട്ട ഇപോസ് മെഷീനിൽ വിരൽ പതിയാത്തതു മൂലം ഇ കെവൈ സി മസ്റ്ററിംഗ് പൂർത്തീകരിക്കാൻ സാധിക്കാത്തവർക്കായി ഐറിസ് സ്‌കാനർ ഉപയോഗിച്ചുള്ള മസ്റ്ററിംഗ് സംവിധാനം ഒരുക്കിയിട്ടുളളതായി താലൂക്ക് സപ്ലൈ ആഫീസർ അറിയിച്ചു.

Advertisements

കോട്ടയം മുനിസിപ്പാലിറ്റിയുടെ കീഴിലുളള ഗുണഭോക്താക്കൾക്ക് കോട്ടയം താലൂക്ക് സപ്ലൈ ആഫീസ് സ്ഥിതിചെയ്യുന്ന തിരുനക്കരയിലെ മാവേലി ടവറിൽ വച്ച് 23/10/2024 ബുധൻ രാവിലെ 9.30 മുതൽ 5 വരെ മസ്റ്ററിംഗ് നടത്തുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

24/10/2024 മുതൽ 26/10/2024 വരെ ചുവടെ ചേർക്കുന്ന ഷെഡ്യൂൾ പ്രകാരം രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ക്യാമ്പുകൾ നടത്തുന്നതാണ്.

24/10/2024

1. മണർകാട് പഞ്ചായത്ത് – വൈ എം എ ഹാൾ കാവുംപടി

2. അതിരമ്പുഴ പഞ്ചായത്ത്-അതിരമ്പുഴ റീജിയണൽ സർവ്വീസ് സഹകരണബാങ്ക് ഓഡിറ്റോറിയം

25/10/2024

1.പാമ്പാടി പഞ്ചായത്ത് -പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ പാമ്പാടി

2.അയർക്കുന്നം പഞ്ചായത്ത് -പഞ്ചായത്ത് ഹാൾ അയർക്കുന്നം

26/10/2024

1. അയ്മനം പഞ്ചായത്ത് – പഞ്ചായത്ത് ഹാൾ അയനം

2. പനച്ചിക്കാട് പഞ്ചായത്ത്-കുഴിമറ്റം ഗവണ്മെന്റ് എൽപിഎസ് പരുത്തുംപാറ

മസ്റ്ററിംഗിനായി എത്തുന്നവർ റേഷൻകാർഡ്, ആധാർ കാർഡ് എന്നിവ കൊണ്ടു വരേണ്ടതാ ണെന്ന് താലൂക്ക് സപ്ലൈ ആഫീസർ അറിയിച്ചു.

Hot Topics

Related Articles