മുംബൈ : ഷാരൂഖ് ഖാൻ കടന്നുവരുമ്ബോള്‍ തന്നെ ആ മുറിയില്‍ മനസിന് കുളിർമയേകുന്ന സുഗന്ധം വന്നുനിറയാറുണ്ട് എന്ന് പല അഭിമുഖങ്ങളിലൂടെയും അഭിനേതാക്കളും അഭിമുഖം നടത്തുന്നവരും ഒക്കെ അഭിപ്രായപ്പെട്ടിട്ടുണ്ട്.എന്നാല്‍ ഷാരൂഖിന് ഏറ്റവും ഇഷ്ടം ആരുടെ പെർഫ്യൂമിന്റേതാണ്, എന്ന ചോദ്യത്തിന് ഒടുവില്‍ ഉത്തരം ലഭിച്ചിരിക്കുന്നു. അഭിനയജീവിതത്തില്‍ മുപ്പതുവർഷം തികയ്ക്കുന്ന, ബോളിവുഡിന്റെ പ്രിയനടിയാണ് ആ ഗന്ധത്തിന്റെ ഉടമ. ഷാരൂഖിന്റെ കൈയില്‍നിന്നും ഈ അഭിനന്ദനം നേരിട്ട് ഏറ്റുവാങ്ങിയ താരം തന്നെയാണ് ഇക്കാര്യം പറഞ്ഞത്. തന്റെ സുഗന്ധത്തെക്കുറിച്ച് പറയുക മാത്രമല്ല, താൻ ഉപയോഗിക്കുന്ന പെർഫ്യൂം ഏതാണെന്ന് ചോദിച്ച് മനസിലാക്കുക കൂടി ചെയ്തുവത്രേ ഷാരൂഖ്. ഷാരൂഖിനൊപ്പം ജോലി ചെയ്യുന്നത് എപ്പോഴും രസമുള്ള കാര്യമാണെന്നും അദ്ദേഹം എപ്പോഴും ഇങ്ങനെ എന്തെങ്കിലുമൊക്കെ ചോദിച്ചുകൊണ്ടേയിരിക്കും എന്നും താരം പറയുന്നു. ബോളിവുഡ് ഹംഗാമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. ആ താരം മറ്റാരുമല്ല, ഇന്ന് 50-ാം പിറന്നാളാഘോഷിക്കുന്ന ബോളിവുഡ് താരരാജ്ഞി രവീണ ടണ്ഠൻ ആണ് ഷാരൂഖിനെ കൊതിപ്പിച്ച ആ സുഗന്ധത്തിന്റെ ഉടമ. ‘1995-ല്‍ സമാന ദിവാന എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്താണ് ഷാരൂഖ് ആദ്യമായി എന്നോട് ഇക്കാര്യം പറയുന്നത്. എന്നെ കാണുമ്ബോഴൊക്കെ അദ്ദേഹം എന്തെങ്കിലുമൊക്കെ തമാശകള്‍ പറഞ്ഞുകൊണ്ടിരിക്കും. ഇതും അത്തരത്തില്‍ ഒരു തമാശയാണ് എന്നാണ് ഞാൻ ആദ്യം കരുതിയത്,’ രവീണ പറയുന്നു. ‘എന്നാല്‍ ഷാരൂഖ് എന്റെ പെർഫ്യൂം ഏതാണെന്ന് ചോദിച്ച് മനസിലാക്കുകയും അതിനെപ്പറ്റി സംസാരിക്കുകയും ചെയ്തിരുന്നു. അദ്ദേഹവും പെർഫ്യൂമുകളെ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ്. അങ്ങനെയാണ് അദ്ദേഹം കാര്യമായിട്ടാണ് ഇക്കാര്യം പറഞ്ഞതെന്ന് ഞാൻ മനസിലാക്കിയത്. ഇപ്പോഴും എന്നെ കാണുമ്ബോള്‍ ഷാരൂഖ് പറയാറുണ്ട്, ഞാൻ ഒരുപാട് നടിമാർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.. പക്ഷേ, എപ്പോഴും ഏറ്റവും ആകർഷണീയമായ സുഗന്ധമുള്ള വ്യക്തി നിങ്ങളാണ്, എന്ന്,’ രവീണ പറയുന്നു.