യുപിഐ ഇടപാടുകൾ ഇനി സൗജന്യമല്ല?ചാർജ്ജ് ഈടാകുന്നതിൽ തീരുമാനവുമായി ആർ ബി ഐ

ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്കു ചാർജ് നിശ്ചയിക്കുന്നതു സംബന്ധിച്ച് അഭിപ്രായം തേടി ആർബിഐ. ഇത് സംബന്ധിച്ച് റിസർവ് ബാങ്ക് ഡിസ്‍കഷൻ പേപ്പർ പുറത്തിറക്കി. നിലവിൽ ​ഗൂ​ഗിൾ പേ, ഫോൺപേ ഉൾപ്പെടെയുള്ളവ വഴിയുള്ള യുപിഐ ഇടപാടുകൾക്ക് ഉപയോക്താവ് ചാർജ് നൽകേണ്ടതില്ല. എന്നാൽ, മൊബൈൽ ഫോണിൽ അതിവേഗ ഇടപാട് സാധ്യമാക്കുന്ന ഐഎംപിഎസിനു (ഇമ്മിഡിയറ്റ് പേയ്മെന്റ് സർവീസ്) സമാനമായതിനാൽ യുപിഐ ഇടപാടിനും ചാർജ് ബാധകമാണെന്ന് കണക്കാക്കാം എന്നാണ് ആർബിഐ ചൂണ്ടിക്കാണിക്കുന്നത്. തുകയുടെ തോത് അനുസരിച്ച് പല തട്ടിലുള്ള ചാർജ് നിശ്ചയിക്കുന്നതിലേക്കാണ് ആർബിഐ വിരൽ ചൂണ്ടുന്നത്. 800 രൂപ യുപിഐ വഴി അയയ്ക്കുമ്പോൾ 2 രൂപ ചെലവുണ്ടെന്നാണ് ആർബിഐയുടെ കണക്ക്. പണമിടപാട് ശൃംഖലയിലെ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഇതിലൂടെ വരുമാനം ഉറപ്പാക്കാമെന്നും ഡിസ്കഷൻ പേപ്പറിൽ പറയുന്നു. യുപിഐ, ഐഎംപിഎസ്, എൻഇഎഫ്ടി, ആർടിജിഎസ് എന്നിവയ്ക്ക് വ്യത്യസ്ത ചാർജുകൾ ഈടാക്കുന്നതിലാണ് റിസർവ് ബാങ്ക് അഭിപ്രായം തേടുന്നത്. നിലവിൽ ഇത് സംബന്ധിച്ച് ആർബിഐ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. ഒക്ടോബർ മൂന്നിന് മുൻപായി അഭിപ്രായങ്ങൾ അറിയിക്കാനാണ് ആർബിഐ നിർദേശിച്ചിരിക്കുന്നത്.

Advertisements

Hot Topics

Related Articles