സ്‌പോര്‍ട്‌സ് ഡെസ്‌ക്ക്
ഐ പി എല്ലില്‍ ആവേശം അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് എതിരെ ബാഗ്ലൂരിന് മിന്നുന്ന വിജയം. ബൗളര്‍മാര്‍ കളം നിറഞ്ഞ മത്സരത്തില്‍ ദിനേഷ് കാര്‍ത്തിക്കിലൂടെ ബാഗ്ലൂര്‍ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 18.5 ഓവറില്‍ 128 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഒരു ഘട്ടത്തില്‍ പരാജയം മുന്നില്‍ കണ്ട ബാംഗ്ലൂര്‍ അവസാന ഓവറില്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. അവസാന ഓവറില്‍ 7 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് ഏന്തിയ കാര്‍ത്തിക ആദ്യ രണ്ട് പന്തുകളില്‍ 10 റണ്‍സ് നേടി വിജയം കൈപ്പിടിയിലാക്കുകയായിരുന്നു. 3 വിക്കറ്റുകള്‍ക്കാണ് ആര്‍ സി ബി യുടെ വിജയം.
കൊല്‍ക്കത്തയ്ക്ക് വേണ്ടി ഉമേഷ് യാദവ് ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങി. ഡുപ്ലിസി ക്യാപ്റ്റനായി എത്തിയ ശേഷമുള്ള ബാഗ്ലൂരിന്റെ ആദ്യ ജയമാണിത്.