‘പവർ ആക്ഷനു’മായി മലയാളത്തിലെ യുവ നിര: “ആര്‍ഡിഎക്സ്” ന് പാക്കപ്പ്…

മലയാളത്തിലെ യുവതാരങ്ങളായ നീരജ് മാധവ്, ഷെയ്ൻ നി​ഗം, ആന്റണി വർ​ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘ആര്‍ഡിഎക്സ്’ ന്റെ ഷൂട്ടിങ് അവസാനിച്ചു. നടൻ ആന്റിണി വർ​ഗീസ് സോഷ്യൽ മീഡിയായിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Advertisements

പവർ ആക്ഷൻ എന്ന ടാഗ് ലൈനിൽ ഒരുങ്ങുന്ന ഈ ചിത്രം മാർഷൽ ആർട്ട്സിന് ഏറെ പ്രാധാന്യമുള്ളതാണ്. ചിത്രം ഓണം റിലീസായി ഓഗസ്റ്റ് 25 നെത്തുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചിത്രത്തിൽ സം​ഗീതം ഒരുക്കുന്നത് സാം സി എസ് ആണ്. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. 

മനു മഞ്ജിത്തിന്റേതാണ് വരികൾ, അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണവും റിച്ചാർഡ് കെവിൻ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. കലാസംവിധാനം – പ്രശാന്ത് മാധവ്. കോസ്റ്റ്യും – ഡിസൈൻ – ധന്യാ ബാലകൃഷ്ണൻ, മേക്കപ്പ് – റോണക്സ് സേവ്യർ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – വിശാഖ്. നിർമ്മാണ നിർവ്വഹണം – ജാവേദ് ചെമ്പ്. പിആര്‍ഒ വാഴൂർ ജോസ്.

Hot Topics

Related Articles