മലയാള സിനിമയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ കാന്‍വാസും ബജറ്റുമുള്ള സിനിമ തിയറ്ററുകളിലേക്ക് എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന എമ്പുരാന്‍ ആണ് അത്. ഇന്ത്യയിലെ അഡ്വാന്‍സ് ബുക്കിംഗ് ഇന്ന് ആരംഭിച്ച ചിത്രത്തിന് വന്‍ പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്. പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റം കൂടി ആയിരുന്ന ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നതാണ് വലിപ്പത്തേക്കാളും എമ്പുരാന്‍റെ യുഎസ്‍പി. എമ്പുരാന്‍ റിലീസിന് മുന്നോടിയായി ലൂസിഫര്‍ നിര്‍മ്മാതാക്കള്‍ റീ റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ആ റീ റിലീസിന്‍റെ ബോക്സ് ഓഫീസ് സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
സൗത്ത് ഇന്ത്യന്‍ ബോക്സ് ഓഫീസ് അടക്കമുള്ള ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് ലൂസിഫര്‍ റീ റിലീസില്‍ ആദ്യ ദിനം കേരളത്തില്‍ നിന്ന് നേടിയത് 16 ലക്ഷം രൂപയാണ്. കേരളത്തില്‍ ലിമിറ്റഡ് റീ റിലീസ് ആയി എത്തിയെന്നല്ലാതെ നിര്‍മ്മാതാക്കള്‍ അതിനായി പബ്ലിസിറ്റിയൊന്നും ചെയ്തിരുന്നില്ല. എമ്പുരാന്‍ വരുന്നതിന് മുന്‍പ് അതിന്‍റെ ആദ്യ ഭാഗം ബിഗ് സ്ക്രീനില്‍ത്തന്നെ റീ വാച്ച് ചെയ്യാന്‍ പ്രേക്ഷകര്‍ക്ക് അവസരമൊരുക്കുകയായിരുന്നു ഈ റീ റിലീസിന്‍റെ ഉദ്ദേശ്യം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുരളി ഗോപിയുടെ രചനയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ലൂസിഫര്‍ 2019 ലാണ് തിയറ്ററുകളില്‍ എത്തിയത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 120 കോടിക്ക് മേല്‍ ചിത്രം കളക്റ്റ് ചെയ്തിരുന്നു. നിലവില്‍ മലയാളത്തിലെ ഏറ്റവും വലിയ എട്ടാമത്തെ ഹിറ്റ് ആണ്. തിയറ്റര്‍ റിലീസിന് പിന്നാലെ ഒടിടിയിലും മികച്ച പ്രതികരണം നേടിയ ചിത്രം തെലുങ്കില്‍ റീമേക്ക് ചെയ്യപ്പെടുകയുമുണ്ടായി. ഗോഡ്‍ഫാദര്‍ എന്ന പേരില്‍ തെലുങ്കില്‍ എത്തിയ ചിത്രത്തില്‍ ചിരഞ്ജീവി ആയിരുന്നു നായകന്‍.