സമഗ്രശിക്ഷാ കേരളത്തിന്റെ മട്ടാഞ്ചേരി യു.ആർ.സിയിൽ വായനാ മത്സരം സംഘടിപ്പിച്ചു

കൊച്ചി : വായന വാരാചരണത്തിന്റെ ഭാഗമായി സമഗ്രശിക്ഷാ കേരളത്തിന്റെ മട്ടാഞ്ചേരി യു.ആർ.സിയിൽ ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗത്തിലെ ഉപജില്ലാതല വായന മത്സരം മട്ടാഞ്ചേരി ടി.ഡി. ഹൈസ്കൂളിൽ നടന്നു. ബ്ലോക്ക് പ്രോജക്റ്റ് കോർഡിനേറ്റർ രമ്യ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.

Advertisements

ഇടക്കൊച്ചി ഗവൺമെന്റ്
ഹൈസ്കൂളിലെ പാർവതി ബി ഒന്നാം സ്ഥാനം നേടി. ഹയർ സെക്കന്ററി വിഭാഗത്തിൽ ഒ.എൽ.സി.ജി.എച്ച്.എസ്.എസ് പള്ളുരുത്തിയിലെ അദിതി.ആർ.എസ്.
ഒന്നാം സ്ഥാനം നേടി. സ്കൂൾ ഹെഡ്മിസ്ട്രസ് ആശ ജി പൈ. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

Hot Topics

Related Articles