മാഡ്രിഡ് : അനോയറ്റ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ലാ ലിഗ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡ് റിയല്‍ സോസിഡാഡിനെ 2-1ന് പരാജയപ്പെടുത്തി.മത്സരത്തിന്റെ ആദ്യ പകുതിയില്‍ പത്തുപേരായി ചുരുങ്ങിയിട്ടും റയല്‍ മാഡ്രിഡ് വിജയം നേടി. റയല്‍ മാഡ്രിഡിനായി കിലിയൻ എംബാപ്പെയും അർദ ഗുലെറും സ്കോർ ചെയ്തപ്പോള്‍, റിയല്‍ സോസിഡാഡിനായി മിക്കല്‍ ഒയാർസബാല്‍ പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ മടക്കി.
മത്സരത്തിന്റെ 12-ാം മിനിറ്റില്‍ എംബാപ്പെയിലൂടെ റയല്‍ മാഡ്രിഡ് മുന്നിലെത്തി. പ്രതിരോധ പിഴവ് മുതലെടുത്ത എംബാപ്പെ, സോസിഡാഡ് ഗോള്‍കീപ്പർ റെമിറോയെ മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു. 32-ാം മിനിറ്റില്‍ പ്രതിരോധ താരം ഹുയ്സെൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് റയല്‍ മാഡ്രിഡ് 10 പേരായി ചുരുങ്ങി. എന്നാല്‍, ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്ബ് ഗുലെറിലൂടെ റയല്‍ മാഡ്രിഡ് ലീഡ് വർദ്ധിപ്പിച്ചു. എംബാപ്പെയുടെ പാസില്‍ നിന്നാണ് ഗുലെർ ഗോള്‍ നേടിയത്.