സെവിയ്യ: ഫുട്ബോൾ ലോകം ഉറ്റുനോക്കിയ കോപ്പ ഡെൽ റേ, എൽ ക്ലാസിക്കോ ഫൈനലിൽ കപ്പുയർത്തി ബാഴ്സ്. റയൽ മാഡ്രിഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ പരാജയപ്പെടുത്തിയത്. കോപ്പ ഡെൽറെയിൽ ബാഴ്സയുടെ 32-ാം കിരീടമാണിത്.
ചിര വൈരികളായ എഫ്‌സി ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ഏറ്റുമുട്ടിയ ആവേശ മത്സരത്തിലാണ് ഒരിക്കല്‍ കൂടി നെഞ്ച് വിരിച്ച് ബാഴ്സയുടെ കിരീട നേട്ടം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യന്‍ സമയം രാത്രി 1.30ന് സെവിയ്യയിലായിരുന്നു മത്സരം. സെമി ഫൈനലില്‍ കരുത്തരായ അത്‌ലറ്റികോ മാഡ്രിഡിനെ തോല്‍പ്പിച്ചാണ് ബാഴ്‌സലോണ ഫൈനലിലേക്ക് മുന്നേറിയത്. റയല്‍ സോസിഡാഡിനെ മറികടന്നായിരുന്നു റയലിന്റെ ഫൈനല്‍ പ്രവേശം. ലാ ലിഗ കിരീടത്തിനായി റയലും ബാഴ്‌സയും ഇഞ്ചോടിച്ച് പോരാട്ടം നടക്കുന്നതിനിടെയാണ് കോപ്പ ഡെല്‍ റേ ഫൈനലില്‍ ബാഴ്സ കരുത്ത് കാട്ടിയത്.
കഴിഞ്ഞ രണ്ട് മത്സരത്തിലും ബാഴ്‌സയോട് കനത്ത തോല്‍വി വഴങ്ങിയിരുന്നു മാഡ്രിഡ്. ഈ സീസണില്‍ മൂന്നാം തവണയാണ് ബാഴ്സയോട് മാഡ്രിഡ് തോല്‍വി നുണയുന്നത്. ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായി പ്രതിരോധത്തിലായ റയല്‍ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിക്കും ഏറെ നിര്‍ണാകമായിരുന്നു ഈ എല്‍ ക്ലാസിക്കോ.