മാഡ്രിഡ് : അടുത്ത വർഷത്തെ ട്രാൻസ്ഫർ വിപണി ആരംഭിക്കുമ്ബോള്‍ അതായത് ജനുവരിയില്‍ ഔറേലിയൻ ചൗമേനി, ഫെർലാൻഡ് മെൻഡിയും ഡേവിഡ് അലബയും തുടങ്ങിയ താരങ്ങളെ ഒഴിവാക്കാൻ തീരുമാനിച്ച് റയല്‍ മാഡ്രിഡ്.ടീമിന് വളരെ മോശം സീസണ്‍ ആയ സാഹചര്യത്തില്‍ മാറ്റങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ അത്യാവശ്യമാണ്. ബാഴ്‌സലോണയ്ക്കും എസി മിലാനുമെതിരായ രണ്ട് മത്സരങ്ങളില്‍ രണ്ട് തോല്‍വികളുടെ വലിയ വിമർശനമാണ് ടീം നേരിടുന്നത്. നിലവിലെ ചാമ്ബ്യന്മാർ 11 മത്സരങ്ങള്‍ക്ക് ശേഷം ലാലിഗ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്, ഒരു ഗെയിം കൂടുതല്‍ കളിച്ച ബാഴ്സയെക്കാള്‍ ഒമ്ബത് പോയിൻ്റ് പിന്നിലാണ്.
ഈ സീസണില്‍ മികവ് കാണിക്കാൻ ടീം ശരിക്കും പരാജയപെട്ടു.റിപ്പോർട്ട് അനുസരിച്ച്, ടീം കൂടുതല്‍ ശക്തമാക്കാൻ ചില അനിവാര്യമായ ഒഴിവാക്കലുകള്‍ നടത്താൻ ടീം ആഗ്രഹിക്കുന്നു. മികച്ച പ്രകടനം നടത്താൻ ബുദ്ധിമുട്ടുന്ന താരങ്ങളെ ഒഴിവാക്കാൻ റയല്‍ തീരുമാനിച്ചു. ഈ സീസണില്‍ സ്ഥിരമായി സ്റ്റാർട്ടിങ് ഇലവനില്‍ അവസരം കിട്ടിയിട്ടും ഔറേലിയൻ ചൗമേനി നിരാശപ്പെടുത്തി. ഫ്രഞ്ചുകാരൻ ഈ സീസണില്‍ 15 തവണ മത്സരങ്ങളില്‍ കളിച്ചെങ്കിലും അദ്ദേഹത്തിൻ്റെ പ്രകടനങ്ങള്‍ മികച്ചതായിരുന്നില്ല. പ്രീമിയർ ലീഗില്‍ നിന്നുള്ള താല്‍പ്പര്യങ്ങള്‍ക്കിടയില്‍ അനുയോജ്യമായ ഓഫർ ലഭിച്ചാല്‍ റയല്‍ മാഡ്രിഡ് താരത്തെ വിട്ടയക്കാൻ തയ്യാറാണ്.അതേസമയം, സാൻ്റിയാഗോ ബെർണബ്യൂവിലെ ഫെർലാൻഡ് മെൻഡിയുടെ ദിനങ്ങളും എണ്ണപ്പെട്ടേക്കാം. ഫ്രഞ്ച് ഡിഫൻഡർ ബാക്ക്‌ലൈനിലെ ദുർബലമായ കണ്ണികളില്‍ ഒരാളാണ്. ബയേണ്‍ മ്യൂണിക്കിൻ്റെ അല്‍ഫോണ്‍സോ ഡേവിസിനെ തൻ്റെ പകരക്കാരനായി ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാല്‍ മെൻഡിയും റയല്‍ വിടും. ഡേവിഡ് അലബയുടെ നിരന്തരമായ പരിക്കുകളാണ് താരത്തെ ഒഴിവാക്കാൻ കാരണം. എന്തായാലും റയലിന് ഉടനടി മാറ്റങ്ങള്‍ അനിവാര്യമാണ് എന്ന് ഉറപ്പാണ്.