റെക്കോർഡ് വേട്ട തുടർന്ന് അശ്വിൻ ! ഏഷ്യയിൽ ഇനി മുന്നിൽ മുരളി മാത്രം 

കാണ്‍പൂർ: ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് മത്സരത്തിലും റെക്കോർഡ് വേട്ട തുടർന്ന് ആർ. അശ്വിൻ. ചെന്നൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ കളിയിലെ താരമായ അശ്വിൻ രണ്ടാം മത്സരത്തിലും റെക്കോർഡ് വെട്ടിക്കുന്നത് തുടരുകയാണ്.ഏഷ്യൻ മണ്ണില്‍ 420 വിക്കറ്റ് നേട്ടമാണ് അശ്വിൻ ഇന്ന് സ്വന്തമാക്കിയത്. ഇതോടെ മുൻ ഇന്ത്യൻ ഇതിഹാസ സ്പിന്നർ അനില്‍ കുംബ്ലെയെ അശ്വിൻ മറികടന്നു. ഏഷ്യൻ പിച്ചുകളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് എടുത്തവരില്‍ ഇതിഹാസ താരമായ മുത്തയ്യ മുരളീധരൻ മാത്രമാണ് അശ്വിന് മുന്നിലുള്ളത്.

Advertisements

മുരളിയോടൊപ്പം, രംഗണ ഹെരാത്ത്, ഹർഭജൻ സിങ് എന്നിവരെല്ലാമുള്ള ലിസ്റ്റിലാണ് അശ്വിൻ രണ്ടാം സ്ഥാനത്തുള്ളത്. 612 വിക്കറ്റുകളാണ് മുരളീധരന് എഷ്യൻ രാജ്യങ്ങളായ ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടെയായി ടെസ്റ്റ് ക്രിക്കറ്റിലുള്ളത്. 800 വിക്കറ്റുകള്‍ മുരളീധരൻ തന്‍റെ കരിയറില്‍ നേടിയിട്ടുണ്ട്. 523 വിക്കറ്റ് തന്‍റെ ടെസ്റ്റ് ക്രിക്കറ്റ് കരിയറില്‍ ഇതുവരെ സ്വന്തമാക്കാൻ അശ്വിന് സാധിച്ചിട്ടുണ്ട്. ഇതില്‍ 420 വിക്കറ്റും ഏഷ്യൻ രാജ്യങ്ങളില്‍ നിന്നുമാണ് നേടിയിരിക്കുന്നത്. ഇന്ത്യൻ മണ്ണില്‍ 370 ടെസ്റ്റ് വിക്കറ്റുകള്‍ അശ്വിൻ നേടിയിട്ടുണ്ട്. ഇന്ത്യൻ മണ്ണില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടിയ താരവും അശ്വിനാണ്. അനില്‍ കുംബ്ലെക്ക് ഇന്ത്യയില്‍ 350 വിക്കറ്റുകളുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏഷ്യൻ മണ്ണില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടിയ താരങ്ങള്‍;

മുത്തയ്യ മുരളീധരൻ- 612

രവിചന്ദ്രൻ അശ്വിൻ-420 

അനില്‍ കുംബ്ലെ-419 

രംഗണ ഹെരാത്ത്-354 

ഹർഭജൻ സിങ്-300 

അതേസമയം രണ്ടാം ടെസ്റ്റിലെ ആദ്യ ദിനം അവസാനിച്ചപ്പോള്‍ ബംഗ്ലാദേശ് 107 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ്. മഴ തടസപ്പെടുത്തിയ മത്സരത്തില്‍ 35 ഓവർ മാത്രമാണ് ആദ്യ ദിനം എറിഞ്ഞത്. ഓപ്പണർമാരായ സാകിർ ഹസൻ (0), ഷഥ്മൻ ഇസ്ലാം(24), ക്യാപ്റ്റൻ നജ്മുല്‍ ഹുസൈൻ ഷാന്‍റോ(31) എന്നിവരാണ് പുറത്തായ ബംഗ്ലാദേശ് ബാറ്റർമാർ. 40 റണ്‍സുമായി മോമിനുല്‍ ഹഖും, ആറ് റണ്‍സുമായി മുഷ്ഫിഖുർ റഹീമുമാണ് നിലവില്‍ ക്രീസിലുള്ളത്. ഇന്ത്യക്കായി ആകാശ് ദീപ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അശ്വിൻ ഒരു വിക്കറ്റും സ്വന്തമാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.