തൃശൂര്‍: അഞ്ച് വർഷങ്ങൾക്ക് ശേഷം ആര്‍മി റിക്രൂട്ട്മെന്റ് റാലി തൃശ്ശൂര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് സ്റ്റേഡിയം, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളില്‍ നടക്കും. ഫെബ്രുവരി 1 മുതല്‍ ഏഴ് വരെയാണ് റാലി നടക്കുക.റാലി നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച യോഗം ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്റെ നേതൃത്വത്തില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്നു.
പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെയും മാഹി, ലക്ഷദ്വീപ് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളിലേയും ഏകദേശം 3500 ഉദ്യോഗാര്‍ത്ഥികളാണ് റാലിയില്‍ പങ്കെടുക്കുന്നത്. റാലിയുടെ സുഗമമായ നടത്തിപ്പിന് സൗകര്യങ്ങള്‍ ഒരുക്കാന്‍ ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. റാലിയില്‍ പങ്കെടുക്കേണ്ട തീയതിയും സമയവും ഉദ്യോഗാര്‍ത്ഥികളെ നേരിട്ട് അറിയക്കുന്നതായിരിക്കുമെന്ന് എ ആര് ഒ ഡയറക്ടര്‍ കേണല്‍ രംഗനാഥ് യോഗത്തെ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2024 ഏപ്രില്‍ 22 മുതല്‍ മെയ് 3 വരെ നടത്തിയ എഴുത്തുപരീക്ഷയില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കായാണ് റാലി നടത്തുന്നത്. അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് തൃശൂരില്‍ ആര്‍മി റിക്രൂട്ട്മെന്റ് റാലി നടത്തുന്നത്. ആര്‍മി റിക്രൂട്ട്മെന്റ് റാലി ഫെബ്രുവരി 1ന് ജില്ലാ കളക്ടര്‍ ഫ്ലാഗ് ഓഫ് ചെയ്യും. എ ആർ ഒ ഡയറക്ടർ കേണല്‍ രംഗനാഥ്, സബ് കലക്ടര്‍ അഖില്‍ വി മേനോന്, എഡിഎം ടി മുരളി, എസിപി സലീഷ് എന്‍ എസ്, ജില്ലാ സൈനിക ക്ഷേ ഓഫീസര്‍ ടി സുരേഷ് കുമാര്‍, ബന്ധപ്പെട്ട വകുപ്പ് ഉദ്യേഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.