തിലക്: ഈസ്റ്റ് ബംഗാളിനെതിരായ കളിയിലുടനീളം ആധിപത്യം പുലർത്തിയിട്ടും സമനില വഴങ്ങേണ്ടി വന്ന വിഷമത്തിലായിരുന്നു ഇന്നലത്തെ ഐ എസ് എൽ മത്സരത്തിന് ശേഷമുള്ള ബ്ളാസ്റ്റേഴ്‌സ് ക്യാമ്പ്. മത്സരം നിയന്ത്രിച്ച റഫറിയോടുള്ള പ്രതിഷേധം വ്യക്തമാക്കുന്നതായിരുന്നു കേരളാ ബ്ളാസ്റ്റേഴ്‌സിന്റെ മദ്ധ്യനിര താരവും പ്ലേമേക്കറുമായ അഡ്രിയാൻ ലൂണയുടെ മത്സരശേഷമുള്ള ടി വി അഭിമുഖം.
അഭിമുഖത്തിൽ അവതാരകയും വിദഗ്ദ്ധ പാനലിലെ അംഗങ്ങളായ കമന്റേറ്റർമാരും അവരവരുടെ ചോദ്യങ്ങൾ ലൂണയോട് ചോദിച്ച ശേഷം മദ്ധ്യനിര താരം തനിക്കും ഒരു ചോദ്യം ചോദിക്കാനുണ്ടെന്ന് അവതാരികയോട് പറഞ്ഞു. അവതാരക സമ്മതിച്ചപ്പോൾ ഇന്നത്തെ മത്സരം നിയന്ത്രിച്ച റഫറിയെകുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണെന്ന് ലൂണ തിരിച്ച് ചോദിച്ചു. എന്നാൽ അതിന് ഉത്തരം നൽകാൻ ആകില്ലെന്ന് പറഞ്ഞ് അവതാരക അഭിമുഖം അവസാനിപ്പിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കളിക്കാർക്ക് മത്സരം നിയന്ത്രിക്കുന്ന റഫറിമാരെ കുറിച്ച് പരസ്യമായി അഭിപ്രായം പറയുന്നതിൽ വിലക്കുണ്ട്. അതിനാൽ തന്നെയാകണം ഇന്നലത്തെ മത്സരത്തിൽ ബ്ളാസ്റ്റേഴ്‌സിന്റെ രണ്ട് ഗോളുകൾ നിഷേധിച്ച റഫറിയോടുള്ള പ്രതിഷേധം ഇത്തരത്തിൽ രേഖപ്പെടുത്താൻ ലൂണ തീരുമാനിച്ചത്.