സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ ആളാണ് അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. സുധിയുടെ മരണ ശേഷം നാടകവും ഫോട്ടോഷൂട്ടുകളും റീലുകളുമൊക്കെയായി മുന്നോട്ട് പോകുന്ന രേണുവിന് പലപ്പോഴും വൻ വിമർശനങ്ങളും സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിനിടെ രേണുവിനെ മുൻ ബിഗ്ബോസ് താരം രജിത് കുമാർ ഉപദേശിക്കുന്ന വീഡിയോയും പുറത്തു വന്നിരുന്നു.
നീയും ദാസേട്ടനും എന്തുവേണമെങ്കിലും കാണിച്ച് കൂട്ടിക്കോ, അവസാനം അയാൾ തുള്ളിച്ചാടി പോകും നീ പെട്ടുപോകും എന്നാണ് രജിത്കുമാർ അന്ന് പറഞ്ഞത്. എന്നാലിപ്പോൾ രേണുവും രജിത്കുമാറും ഒന്നിച്ചുള്ള വീഡിയോകൾ സൈബറിടങ്ങളിൽ വൻ വിമർശനങ്ങൾക്ക് വഴിയൊരുക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രേണുവും രജിത് കുമാറും ഒന്നിച്ചുള്ള ഒരു റാംപ് വാക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനു പിന്നാലെ നിയമം ലംഘിച്ചുള്ള ഇവരുടെ കാർ യാത്രയ്ക്കെതിരേയും വിമർശനം ഉയർന്നിരുന്നു. വിഷയത്തിൽ രജിത് കുമാറിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇൻഫ്ളുവൻസറും മുൻ ബിഗ് ബോസ് താരവുമായ സായ് കൃഷ്ണ. രേണുവിനെ ഉപദേശിച്ച രജിത്കുമാർ ഇപ്പോൾ പറയുന്നതും ഡബിൾ മീനിങ്ങ് ഉള്ള കാര്യങ്ങളാണെന്ന് സായ് പറയുന്നു.
”രജിത് കുമാർ രേണു സുധിയെ ഉപദേശിക്കുന്ന വീഡിയോ എല്ലാവരും കണ്ടതാണ്. നിന്നെ വിറ്റ് കാശാക്കുന്ന സോഷ്യൽ മീഡിയക്കാരെ ശ്രദ്ധിക്കണം എന്നാണ് ഇയാൾ ഡയലോഗ് അടിച്ചിരുന്നത്. ഇപ്പോൾ അതേ സോഷ്യൽ മീഡിയക്കാരുടെ മുന്നിലാണ് ഇയാൾ കുത്സിത വർത്താനം പറഞ്ഞത്. സോഷ്യൽ മീഡിയക്കാർ ഡബിൾ മീനിങ് ഉള്ള ചോദ്യം ചോദിക്കും. രേണു സുധി നിലനിൽപിന് വേണ്ടി ചിലതിന് മറുപടി കൊടുകും. അവരുടേത് വ്യക്തിപരമായ കാര്യം, അവരെന്തേലും ആകട്ടെ. എന്നാൽ രജിത് കുമാറോ?
ഞാൻ രേണു സുധിയെ സേഫായി കൊണ്ടു പോകുകയാണ് എന്നൊക്കെയാണ് പറയുന്നത്. ഇദ്ദേഹം രണു സുധിയേയും മറ്റൊരു സ്ത്രീയുടേയും കൂടെ റാമ്പ് വാക് നടത്തുന്ന വീഡിയോ വന്നിട്ടുണ്ട്. ആ ചേർത്ത് പിടിക്കൽ സ്ക്രിപ്റ്റിലുള്ളതാണെന്ന് തോന്നുന്നില്ല. രജിത് കൈയിൽ നിന്നും ഇട്ടതാകും”, എന്ന് സായ് കൃഷ്ണ പറഞ്ഞു.