മലയാള സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ആണ് ആസിഫ് അലിയെ നായകനാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം. തിയറ്റര്‍ റണ്ണിന് പിന്നാലെ അടുത്തിടെ ഒടിടിയില്‍ എത്തിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രം വീണ്ടും ചര്‍ച്ച സൃഷ്ടിച്ചിരുന്നു. മാര്‍ച്ച് 6 ന് സോണി ലിവിലൂടെയാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചത്. ഇപ്പോഴിതാ മറ്റൊരു പ്ലാറ്റ്‍ഫോമിലും ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്.
തെലുങ്ക് ഒടിടി പ്ലാറ്റ്ഫോം ആയ അഹ വീഡിയോയിലൂടെയാണ് രേഖാചിത്രം സ്ട്രീമിംഗ് തുടങ്ങിയിരിക്കുന്നത്. ചിത്രം കൂടുതല്‍ തെലുങ്ക് പ്രേക്ഷകരിലേക്ക് എത്താന്‍ ഇത് സഹായകമാകും. മമ്മൂട്ടി നായകനായ പ്രീസ്റ്റിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് രേഖാചിത്രം. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിലായി വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആസിഫ് അലി വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ അനശ്വര രാജനാണ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 1985 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം കാതോട് കാതോരത്തിന്‍റെ ചിത്രീകരണഘട്ടത്തിന് രേഖാചിത്രത്തിന്‍റെ കഥാഗതിയില്‍ ഏറെ പ്രാധാന്യമുണ്ട്. മലയാള സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്ലോട്ട് ആണ് രേഖാചിത്രത്തിന്‍റേത്. കാതോട് കാതോരം ഷൂട്ടിംഗ് ലൊക്കേഷനിലെ യുവാവായ മമ്മൂട്ടിയെ എഐയിലൂടെ പുനരാവിഷ്കരിച്ചത് വലിയ കൈയടി നേടിയിരുന്നു.
ജോണ്‍ മന്ത്രിക്കലും രാമു സുനിലും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മനോജ് കെ ജയന്‍, സറിന്‍ ഷിഹാബ്, സിദ്ദിഖ്, ഭാമ അരുണ്‍, മേഘ തോമസ്, ജഗദീഷ്, നിഷാന്ത് സാഗര്‍, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, പ്രിയങ്ക, നന്ദു, ഉണ്ണി ലാലു, ഷഹീന്‍ സിദ്ദിഖ്, ടി ജി രവി, ശ്രീജിത്ത് രവി തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രം കൂടിയാണ് ഇത്.