കഴിഞ്ഞ വര്‍ഷത്തെ ശ്രദ്ധേയ വിജയങ്ങളുടെ തുടര്‍ച്ചയുമായി പുതുവര്‍ഷം ആരംഭിച്ചിരിക്കുകയാണ് ആസിഫ് അലി. അദ്ദേഹത്തിന്റെ ഈ വര്‍ഷത്തെ ആദ്യ റിലീസ് ആയ രേഖാചിത്രം വ്യാഴാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. മലയാളത്തില്‍ അപൂര്‍വ്വമായ ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ എത്തിയ ചിത്രം ഒരു മിസ്റ്ററി ക്രൈം ഡ്രാമ കൂടിയാണ്.
ദി പ്രീസ്റ്റിന് ശേഷം ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളം ഇന്നുവരെ കണ്ടിട്ടില്ലാത്ത ചില സര്‍പ്രൈസുകളുമുണ്ട്. പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടുന്നതില്‍ ആദ്യദിനം തന്നെ വിജയിച്ച ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് നടത്തുന്നത്. ഇപ്പോഴിതാ ഏറ്റവും പുതിയ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്റെ കണക്ക് പ്രകാരം റിലീസ് ദിനമായ വ്യാഴാഴ്ച ചിത്രം നേടിയത് 1.9 കോടി ആയിരുന്നു. രണ്ടാം ദിനം അതിനേക്കാള്‍ കൂടി 2.2 കോടിയില്‍ എത്തി. ഇപ്പോഴിതാ സാക്നില്‍ക് പറയുന്നത് പ്രകാരം ചിത്രത്തിന്റെ ശനിയാഴ്ചത്തെ കളക്ഷന്‍ 3.22 കോടിയാണ്. ഇവയെല്ലാം ഇന്ത്യയില്‍ നിന്നുള്ള നെറ്റ് കളക്ഷനാണ്. അങ്ങനെ മൂന്ന് ദിനങ്ങളില്‍ നിന്ന് ചേര്‍ത്ത് ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 7.32 കോടിയില്‍ എത്തിയിരിക്കുകയാണ്.
സാക്നില്‍കിന്റെ തന്നെ കണക്ക് പ്രകാരം ചിത്രം ഇതിനകം നേടിയ വിദേശ കളക്ഷന്‍ 5.25 കോടിയാണ്. ഇതോടെ ആഗോള ബോക്സ് ഓഫീസില്‍ ചിത്രം 10 കോടി എന്ന സംഖ്യ പിന്നിട്ടിരിക്കുകയാണ്. കിഷ്കിന്ധാ കാണ്ഡം എന്ന വിജയത്തിന് ശേഷമെത്തുന്ന ആസിഫ് അലി ചിത്രം എന്നതും രേഖാചിത്രത്തിന്റെ ഓപണിംഗ് വീക്കെന്‍ഡ് കളക്ഷനെ പോസിറ്റീവ് ആയി സ്വാധീനിച്ചിരിക്കുന്ന ഘടകമാണ്. ഞായറാഴ്ച ചിത്രം എത്ര നേടും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇന്‍ഡസ്ട്രി.