മുംബൈ: എയര്‍ടെല്‍, വിഐ(വോഡഫോണ്‍ ഐഡിയ) കമ്പനികള്‍ക്ക് പിന്നാലെ റിലയന്‍സ് ജിയോയും മൊബൈല്‍ പ്രീപെയ്ഡ് താരീഫ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നു. എയര്‍ടെല്‍ നവംബര്‍ 26 മുതലും വോഡഫോണ്‍ ഐഡിയ നവംബര്‍ 25 മുതലുമാണ് നിരക്ക് വര്‍ധിപ്പിച്ചത്.എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ കമ്പനികള്‍ 25 ശതമാനമാണ് മൊബൈല്‍ നിരക്ക് വര്‍ധിപ്പിച്ചത്.
ഡിസംബര്‍ ഒന്നു മുതല്‍ പ്രീപെയ്ഡ് നിരക്കുകള്‍ 20 ശതമാനം വര്‍ധിപ്പിക്കുമെന്ന് ജിയോ വ്യക്തമാക്കി.നിലവില്‍ 75 രൂപയുടെ പ്ലാന്‍ ഡിസംബര്‍ ഒന്നു മുതല്‍ 91 ആയി വര്‍ധിക്കും. 129 രൂപയുടെ പ്ലാന്‍ 155 ആവും, 399 രൂപയുടെ പ്ലാന്‍ 479 ആവും, 1299 രൂപയുടെ പ്ലാന്‍ 1599 ആവും, 2399 രൂപയുടെ പ്ലാന്‍ 2879 ആയും വര്‍ധിപ്പിക്കും.ഡാറ്റാ ടോപ് അപ് പ്ലാനുകളിലും വര്‍ധനയുണ്ടാവും. 61 രൂപക്ക് 6 ജിബി (നിലവില്‍ 51 രൂപ), 121 രൂപക്ക് 12 ജിബി (നിലവില്‍ 101 രൂപ), 301 രൂപക്ക് 50 ജിബി (നിലവില്‍ 251 രൂപ) എന്നിങ്ങനെയാണ് വര്‍ധന.എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ കമ്പനികള്‍ 25 ശതമാനമാണ് മൊബൈല്‍ നിലക്ക് വര്‍ധിപ്പിച്ചത്. എയര്‍ടെല്‍ നവംബര്‍ 26 മുതലും വോഡഫോണ്‍ ഐഡിയ നവംബര്‍ 25 മുതലുമാണ് നിരക്ക് വര്‍ധിപ്പിച്ചത്.