കൊച്ചി: നഗരമധ്യത്തില്‍ കോണ്‍ഗ്രസ് സമരത്തിനിടെ സംഘര്‍ഷമുണ്ടാക്കിയ നടന്‍ ജോജുവിനെ വിമര്‍ശിച്ച് രമ്യാ ഹരിദാസ് രംഗത്ത്. പ്രതിഷേധിച്ചത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണെന്നും അത് മറക്കാന്‍ പാടില്ലെന്നും രമ്യ പറഞ്ഞു.
‘മിസ്റ്റര്‍ സിനിമാതാരം. താങ്കള്‍ക്ക് തെറ്റി…ഇത് കേരളമാണ്. അനീതിക്കെതിരെ പ്രതികരണവും പ്രതിഷേധവും രക്തത്തിലലിഞ്ഞവരാണ് മലയാളികള്‍..കോണ്‍ഗ്രസുകാര്‍..അത് മറക്കേണ്ട..
അവിടെയുള്ള ഒരു കോണ്‍ഗ്രസുകാരനും പ്രതിഷേധിച്ചത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കല്ല..സമൂഹത്തിനു വേണ്ടി ആണെന്ന് നിങ്ങള്‍ മറക്കാന്‍ പാടില്ലായിരുന്നു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു സിനിമയ്ക്ക് നിങ്ങള്‍ കോടികളോ ലക്ഷങ്ങളോ പ്രതിഫലം വാങ്ങിക്കുന്നുണ്ടാകും..തെരുവില്‍ ഓട്ടോ ഓടിച്ചും കൂലിപ്പണിയെടുത്തും കഷ്ടപ്പെടുന്നവന്റെ വിയര്‍പ്പ് തുള്ളിയാണ് നിങ്ങള്‍ പടുത്തുയര്‍ത്തിയ വീടും ഉണ്ണുന്ന ചോറും എന്ന് മറക്കണ്ട. രായ്ക്കുരാമാനം വില കൂട്ടുന്ന ഇന്ധനവില നിങ്ങള്‍ക്ക് പ്രശ്‌നമല്ലായിരിക്കാം.അന്നത്തെ അന്നത്തിന് വേണ്ടി അധ്വാനിക്കുന്ന
പാവപ്പെട്ടവന് അത് തീവ്ര പ്രശ്‌നമാണ്.ടാക്‌സി,ബസ് തൊഴിലാളികള്‍ പട്ടിണിയിലാണ്.. സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിയിരിക്കുന്നു ..അത് മറക്കരുത്…ആര്‍ഭാടത്തിലെ തിളപ്പിനിടയില്‍ പാവപ്പെട്ടവനെ കാണാതെ പോകരുത്…കുറച്ച് കൂടി ഉത്തരവാദിത്തം കാണിക്കൂ..
നിങ്ങള്‍ ഒരു മലയാളി അല്ലേ..?’