രഞ്ജി ട്രോഫി : വിദർഭ ചാമ്പ്യൻമാർ; ഫൈനലിൽ കരുണിന്റെ മുന്നിൽ ഇടറി വീണ് കേരളം

രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ കരുൺ നായരുടെ കരുത്തിന് മുന്നിൽ ഇടറി വീണ് കേരളം. ആദ്യ ഇന്നിംങ്‌സിൽ ലീഡ് എടുത്തതിന്റെ ബലത്തിൽ വിദർഭ രഞ്ജി ചാമ്പ്യന്മാരായി. ഫൈനലിൽ വീരോചിതം പൊരുതിയിട്ടും കേരളത്തിൽ ആദ്യ രഞ്ജി ട്രോഫി എന്ന സ്വപ്‌നം കയ്യെത്തും ദൂരത്ത് നഷ്ടമായി. രണ്ട് ഇന്നിംങ്‌സിലുമായി 86, 135 എന്നിങ്ങനെ മികച്ച സ്‌കോർ പടുത്തുയർത്തിയ കരുൺ നായരാണ് കേരളത്തെ തകർത്തത്. രണ്ടാം ഇന്നിംങ്‌സിൽ വിദർഭയെ ഉച്ചയായിട്ടും പുറത്താകാനാവാതെ വന്നതോടെ രണ്ട് ക്യാപ്റ്റൻമാരും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. ഇതോടെയാണ് ആദ്യ ഇന്നിംങ്‌സിൽ ലീഡ് നേടിയ വിദർഭ രഞ്ജി ട്രോഫി സ്വന്തമാക്കിയത്.

Advertisements

സ്‌കോർ : വിദർഭ 379, 375/ 9 , കേരളം 342
അഞ്ചാം ദിനം ആദ്യം തന്നെ 295 പന്തിൽ നിന്നും 135 റൺ നേടിയ കരുൺ നായരെ പുറത്താക്കിയെങ്കിലും കേരളത്തിന് കളിയിൽ നിയന്ത്രണം പൂർണമായും ലഭിച്ചിരുന്നില്ല. സമനില മാത്രം മതി രഞ്ജി ട്രോഫി സ്വന്തമാക്കാൻ എന്ന ചിന്തയിൽ വിദർഭ ബാറ്റർമാർ ബാറ്റ് ചെയ്തതോടെ കളി കേരളത്തിന്റെ കയ്യിൽ നിന്നും അകന്നു പോയി. വിദർഭ ബാറ്റർമാരുടെ പ്രകടനം കാണുമ്പോൾ തന്നെ അറിയാം ഏത് രീതിയിലാണ് ഇവർ കളിയെ സമീപിച്ചതെന്ന്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യഷ് റാത്തോർഡ്് 56 പന്തിൽ നിന്ന് 24 റൺ, ക്യാപ്റ്റൻ അക്ഷയ് വടാക്കർ 108 പന്തിൽ നിന്ന് 25 റൺ, ഹർഷ് ദുബൈ 26 പന്തിൽ നിന്ന് നാല് റൺ, അക്ഷയ് കർണ്ണേവർ 70 പന്തിൽ നിന്ന് 30 റൺ എന്നിവർ കൊട്ടിയും തട്ടിയും തന്നെയാണ് കളിച്ചത്. 29 പന്തിൽ നിന്നും എട്ട് റൺ നേടിയ യഷ് താക്കൂറും, 98 പന്തിൽ നിന്നും 51 റൺ എടുത്ത നാൽക്കണ്ടേയും പുറത്താകാതെ നിന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.