വൈക്കം: റെനർജി സിസ്റ്റം ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ആഭിമുഖ്യത്തിൽ വൈക്കത്ത് ക്രിസ്തുമസ്സ് പുതുവൽസരാഘോഷം നടത്തി. വടയാർ ഉണ്ണിമിശിഹാ പള്ളി വികാരി റവ. ഫാദർ സെബാസ്റ്റ്യൻ ചണ്ണാപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ വൈക്കത്തു നടന്ന ആഘോഷം വൈക്കം മുൻസിപ്പൽ ചെയർപേഴ്സൺ പ്രീതാരാജേഷ് ഉൽഘാടനം ചെയ്തു. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ സോളാർ പാനൽ ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത് വളരെയധികം പ്രോൽസാഹിപ്പിക്കേണ്ട കാര്യമാണെന്ന് ഉൽഘാടന പ്രസംഗത്തിൽ ചെയർപേഴ്സൺ പറഞ്ഞു.
സമാനതകളില്ലാതെ ലോകമെങ്ങും ആഘോഷിക്കുന്ന ക്രിസ്തുസ്സിൻ്റെ മംഗളങ്ങൾ എല്ലാവർക്കും ചെയർപേഴ്സൺ ആശംസിച്ചു. വടയാർ പള്ളി വികാരി ക്രിസ്തുമസ്സ് കേക്ക് മുറിച്ചു. റെനർജി സിസ്റ്റം ഇൻഡ്യാ ലിമിറ്റഡിൻ്റെ പ്രതിനിധി എം വി.മനോജ്, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തംഗം സേതുലക്ഷ്മി, മുസ്ലിലിംഗ് നിയോജകമണ്ഡലം പ്രസിഡൻ്റ് സുബൈർ പുളി ന്തുരുത്തിയിൽ, വിവിധ സംഘടനകളുടെ ഭാരവാഹികൾ ആയ എം.അനിൽകുമാർ, എം.ജയകൃഷ്ണൻ, റ്റി.ആർ ശശികുമാർ , എംഡി.സത്യൻ, എൻ. രാമ അയ്യർ, സാബു അങ്ങാടിയിൽ, തുടങ്ങിയർ സംസാരിച്ചു. കമ്പനിയുടെ അഭിമുഖ്യത്തിൽ ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും കേക്ക് സൗജന്യമായി നൽകി.