മുംബൈ : രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ കേരളത്തിനെതിരെ വിദർഭ 379 ന് പുറത്ത്. അവസാന വിക്കറ്റ് കൂട്ടുകെട്ടിൽ ഹർഷ് ദുബെ, നചികേത് ഭൂട്ടെ എന്നിവർ നടത്തിയ ചെറുത്തു നിൽപ്പാണ് സ്കോർ 379 ൽ എത്തിച്ചത്. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ട് ഇതേ വരെ 44 റൺസാണെടുത്തത്. നേരത്തെ തലേന്നത്തെ സ്കോറായ 254 ന് 4 എന്ന നിലയിൽ കളി പുനരാരംഭിച്ച വിദർഭയ്ക്ക് നിശ്ചിത ഇടവേളകളിൽ വിക്കറ്റ് വീണതോടെയാണ് മികച്ച സ്കോർ കണ്ടെത്താനാവാതെ പോയത്. 153 റൺസ് എടുത്ത ഡാനിഷ് മലേവർ ആണ് ടോപ് സ്കോറർ. ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ അക്ഷയ് വാദ്കർ 23 റൺസെടുത്ത് പുറത്തായി. കേരളത്തിനായി ഏദൻ ആപ്പിൾ ടോം എം ഡി നിധീഷ് എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തി.
Advertisements