പുതുച്ചേരി : രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ പുതുച്ചേരിക്ക് ബാറ്റിംഗ് തകര്‍ച്ച.ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന പുതുച്ചേരി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സെന്ന നിലയില്‍ പതറുകയാണ്. ഒൻപത് റണ്‍സോടെ ജെ എസ് പാണ്ഡെയും അഞ്ച് റണ്‍സോടെ പി കെ ദോഗ്രയുമാണ് ക്രീസില്‍.
ഓപ്പണര്‍ നെയാന്‍ കങ്കായന്‍(0), ക്യാപ്റ്റന്‍ രോഹിത് ഡി(0), സാഗര്‍ പി ഉദേശി(14) എന്നിവരുടെ വിക്കറ്റുകളാണ് പുതുച്ചേരിക്ക് തുടക്കത്തിലെ നഷ്ടമായത്. കേരളത്തിനായി ബേസില്‍ തമ്ബിയും എം ഡി നിധീഷും ജലജ് സസ്കേനയും ഓരോ വിക്കറ്റ് വീതം നേടി. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ കങ്കയനെ മടക്കി ബേസില്‍ തമ്ബിയാണ് കേരളത്തിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. രണ്ടാം ഓവറില്‍ പുതുച്ചേരി നായകന്‍ രോഹിത്തിനെ കേരളാ ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫിന്‍റെ കൈകളിലെത്തിച്ച് എം ഡി നിധീഷ് പുതുച്ചേരിക്ക് രണ്ടാം പ്രഹരമേല്‍പ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച സാഗര്‍ ഉദേശിയെ ജലജ് സക്സേനയും വീഴ്ത്തിയതോടെ പന്ത്രണ്ടാം ഓവറില്‍ പുതുച്ചേരി 19-3ലേക്ക് വീണു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളോടെയാണ് കേരളം ഇന്ന് പുതുച്ചേരിക്കെതിരെ ഇറങ്ങിയത്. വത്സല്‍ ഗോവിന്ദിനും വൈശാഖ് ചന്ദ്രനും പകരം ബേസില്‍ തമ്ബിയും വിശ്വേശര്‍ സുരേഷും കേരളത്തിന്‍റെ അന്തിമ ഇലവനിലെത്തി.