ന്യൂസ് ഡെസ്ക് : രഞ്ജി ട്രോഫി ക്രിക്കറ്റില്‍ റണ്‍വേട്ടയില്‍ ചേതേശ്വര്‍ പൂജാരയെ പിന്തള്ളി കേരള താരം സച്ചിന് ബേബി.രഞ്ജി ട്രോഫിയുടെ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചപ്പോഴാണ് റണ്‍ വേട്ടയില്‍ സച്ചിന് ബേബി പൂജാരയെ പിന്തള്ളി രണ്ടാം സ്ഥാനക്കാരനായത്.
ആന്ധ്രയ്ക്കെതിരെ (113) സെഞ്ചുറി നേടിയതോടെയാണ് സച്ചിന് ബേബി രണ്ടാമതെത്തിയത്. ഏഴ് കളികളിലെ 12 ഇന്നിങ്സില്‍ നിന്ന് 830 റണ്‍സാണ് 35കാരന് നേടിയത്. നാല് വീതം സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും താരത്തിന്റെ അക്കൗണ്ടിലുണ്ട്. അസമിനെതിരെ നേടിയ 131 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
83 ശരാശരിയിലാണ് സച്ചിന് ബേബിയുടെ നേട്ടം.
860 റണ്‍സടിച്ച ആന്ധ്ര താരം റിക്കി ഭൂയി മാത്രമാണ് റണ്‍വേട്ടയില്‍ സച്ചിന് മുന്നിലുള്ളത്. നാല് സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറിയും ഭുയിയുടെ അക്കൗണ്ടിലുണ്ട്. 86.01 ശരാശരിയിലാണ് നേട്ടം. ഭാരതതാരം സൗരഷ്ട്രയുടെ ചേതേശ്വര്‍ പൂജാരയും സച്ചിന് ബേബിക്ക് പിന്നിലാണ്. 11 ഇന്നിങ്സില്‍ നിന്ന് 781 റണ്‍സാണ് പൂജാര നേടിയത്. പുറത്താവാതെ നേടിയ 243 റണ്‍ണ്‍സാണ് ഉയര്‍ന്ന സ്കോര്‍. മൂന്ന് സെഞ്ചുറികളും രണ്ട് അര്‍ധ സെഞ്ചുറികളും പൂജാര നേടി.