ന്യൂസ് ഡെസ്ക് : കേരളം രഞ്ജി ട്രോഫിയില്‍ ആന്ധ്രാപ്രദേശിനെതിരെ ലീഡ് നേടുന്നതിന് അടുത്തേക്ക് എത്തുന്നു. ഇന്ന് രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോള്‍ കേരളം 258/3 എന്ന നിലയിലാണ്. ആന്ധ്രാപ്രദേശിന്റെ ആദ്യ ഇന്നിംഗ്സിന് വെറും 14 റണ്‍സിന് മാത്രമാണ് പിറകിലാണ് കേരളം ഇപ്പോള്‍. 87 റണ്‍സുമായി സച്ചിൻ ബേബിയും 57 റണ്‍സുമായി അക്ഷയ് ചന്ദ്രനുമാണ് ഇപ്പോള്‍ ക്രീസില്‍ ഉള്ളത്. സച്ചിൻ ബേബി 162 പന്തില്‍ നിന്നാണ് 87 റണ്‍സ് നേടിയത്. 12 ഫോറുകള്‍ അദ്ദേഹം അടിച്ചു. സച്ചിൻ ബേബി ഈ സീസണ് രഞ്ജിയില്‍ 800ല്‍ അധികം റണ്‍സ് ഇതോടെ നേടി. 61 റണ്‍സ് എടുത്ത രോഹൻ എസ് കുന്നുമ്മലും 43 റണ്‍സ് എടുത്ത കൃഷ്ണപ്രസാദും 4 റണ്‍സ് എടുത്ത ജലജ് സക്സേനയും ആണ് പുറത്തായത്.
നേരത്തെ ആന്ധ്രാപ്രദേശിനെ കേരളം 272 റണ്‍സിന് എറിഞ്ഞിട്ടിരുന്നു.