മുംബൈ : രഞ്ജി ട്രോഫിയിൽ പൊരുതാൻ ഉറച്ച് കേരളം. വിദർഭയുടെ ഒന്നാം ഇന്നിങ്ങിസ് സ്കോറായ 379 റൺസ് മറികടക്കാൻ ബാറ്റിംഗിന് ഇറങ്ങിയ കേരളം രണ്ടാം ദിവസത്തെ സ്റ്റമ്പ് എടുക്കുമ്പോൾ 131 ന് 3 എന്ന നിലയിലാണ്. 66 റൺസുമായി ആദിത്യ സർവാതയും, 07 റൺസുമായി ക്യാപ്റ്റൻ സച്ചിൻ ബേബിയും ആണ് ക്രീസിൽ. രോഹൻ കുന്നുമ്മൽ(0), അക്ഷയയ് ചന്ദ്രൻ (14), മുഹമ്മദ് ഇമ്രാൻ(37) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. വിദർഭയുടെ ഒന്നാം ഇന്നിങ്സ് സ്കോർ ആയ 379 മറികടക്കാൻ ഏഴ് വിക്കറ്റ് ശേഷിക്ക് കേരളത്തിന് ഇനി വേണ്ടത് 248 റൺസ് ആണ്.
Advertisements