ആലപ്പുഴ: രഞ്ജിത്ത് ശ്രീനിവാസ് വധക്കേസിലെ ശിക്ഷ വിധി ചൊവ്വാഴ്ച പ്രഖ്യാപിക്കും.
മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി ജി ശ്രീദേവിയാണ് വിധി പറയുക. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 15 പ്രതികളും കുറ്റക്കാരാണെന്നും ഗൂഡാലോചനയിൽ എല്ലാ പ്രതികൾക്കും പങ്കുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു. ശിക്ഷയെക്കുറിച്ച് പ്രതികൾക്ക് പറയാനുള്ളതും കോടതി രേഖപ്പെടുത്തി. പ്രതികളിൽ എട്ട് പേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തു. നിലവിൽ മാവേലിക്കര ജില്ലാ ജയിലിൽ ആണ് പ്രതികൾ. 2021 ഡിസംബർ 19നാണ് കൊലപാതകം നടന്നത്. ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വെച്ച് എസ്ഡിപിഐ പ്രവർത്തകർ രഞ്ജിത് ശ്രീനിവാസനെ വെട്ടി കൊലപ്പെടുത്തുക ആയിരുന്നു.
രഞ്ജിത്ത് ശ്രീനിവാസ് വധക്കേസ്: ശിക്ഷ ചൊവ്വാഴ്ച പ്രഖ്യാപിക്കും
Advertisements